മോട്ടോർ പമ്പ് മോഷ്ടിച്ചെന്ന് ആരോപണം; യുവാക്കളെ പോസ്റ്റിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ച് വൈദ്യുതാഘാതമേൽപ്പിച്ചു

ഭോപ്പാൽ: മധ്യപ്രദേശിലെ റെയ്‌സൻ ജില്ലയിൽ മോട്ടോർ പമ്പ് മോഷ്ടിച്ചെന്നാരോപിച്ച് യുവാക്കളെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കാർമോദിയയിലെ ഒരു ഫാംഹൗസിൽ നിന്നുള്ള മോട്ടോർ പമ്പുകൾ മോഷ്ടിച്ചെന്നാരോപിച്ചാണ് പ്രദേശവാസികൾ യുവാക്കളെ മർദിക്കുകയും പോസ്റ്റിൽ കെട്ടിയിട്ട് വൈദ്യുതാഘാതമേൽപ്പിച്ചെന്നുമാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ ദേശീയ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

അതേസമയം, മോഷണം പോയതായി പറയപ്പെടുന്ന ഏഴ് മോട്ടോർ പമ്പ് സെറ്റുകൾ യുവാക്കളിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ഇവർക്കെതിരെയും മോഷണക്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

spot_img

Related news

തമിഴ്‌നാട്ടിലെ ഗോവധ നിരോധനത്തിന് സുപ്രീംകോടതിയുടെ പൂട്ട്; മദ്രാസ് ഹൈക്കോടതി ഉത്തരവിന് ഇടക്കാല സ്റ്റേ

ചെന്നൈ: തമിഴ്നാട്ടിൽ ഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയുടെ ഇടക്കാല...

തൃണമൂൽ കോൺഗ്രസിന്റെ 12 ബാങ്ക് അക്കൗണ്ടുകൾ കൂടി മരവിപ്പിച്ച് ബംഗാൾ പൊലീസ്

തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. പാർട്ടിയുമായി ബന്ധപ്പെട്ട 12 ബാങ്ക് അക്കൗണ്ടുകൾ...

തെലങ്കാനയിൽ നടുക്കുന്ന കൂട്ടക്കൊല; ആറുപേരെ കൊലപ്പെടുത്തി പ്രതി ഒളിവിൽ

തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിൽ നടുക്കുന്ന കൂട്ടക്കൊല. പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ...

ഒഡീഷയിൽ എടിഎം മെഷീൻ കവർച്ച; അന്വേഷണം ഊർജിതം

ഒഡീഷയിലെ ബാലസോർ ജില്ലയിൽ വൻ എടിഎം കവർച്ച. അജ്ഞാത സംഘം എടിഎം...