കൊതുകുകളെ ഇല്ലാതാക്കുന്ന നിര്‍മ്മിത കൊതുകുകള്‍; വാര്‍ത്ത പുറത്തുവിട്ട് ബില്‍ ഗേറ്റ്‌സ്

കൊതുകുകള്‍ തന്നെ കൊതുകുകളെ ഇല്ലാതാക്കും എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? എന്നാല്‍ അത്തമൊരു വാര്‍ത്തയാണ് ബിസിനസ് ടൈക്കൂണ്‍ ബില്‍ ഗേറ്റ്‌സ് പുറത്തുവിട്ടിരക്കുന്നത്.

മഴക്കാലത്ത് ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലമ്പനി തുടങ്ങിയ ജലജന്യരോഗങ്ങള്‍ പരത്തുന്നവരാണ് കൊതുകുകള്‍. എന്നാല്‍ ബ്രിട്ടീഷ് സൂപ്പര്‍ കൊതുകുകള്‍ക്ക് മലേറിയയെ തുടച്ചുനീക്കാന്‍ കഴിയുമെന്നാണ് അടുത്തിടെ ബില്‍ ഗേറ്റ്‌സ് പറഞ്ഞത്. ഓരോ വര്‍ഷവും 6,00,000 ആളുകളെ കൊല്ലുന്ന അസുഖം പരത്തുന്ന രോഗബാധിതരായ എതിരാളികളോട് പോരാടാന്‍ കഴിവുള്ള സൂപ്പര്‍ കൊതുകുകളെ കമ്പനി സൃഷ്ടിച്ചിട്ടുണ്ടെന്ന് ബില്‍ ഗേറ്റ്‌സ് പറയുന്നു. ഈ കിറ്റുകള്‍ വീട്ടുടമകള്‍ക്ക് അവരുടെ വീട്ടുമുറ്റത്ത് സൂക്ഷിക്കാം.

ഡെയ്‌ലി സ്റ്റാര്‍ പറയുന്നതനുസരിച്ച്, നിര്‍മ്മിത കൊതുകുകളെല്ലാം പുരുഷന്മാരാണ്, കൂടാതെ ഇവ പെണ്‍ സന്തതികള്‍ പ്രായപൂര്‍ത്തിയാകുന്നത് തടയാന്‍ ഒരു പ്രത്യേക ജീന്‍ വഹിക്കുന്നുമുണ്ട്. പെണ്‍കൊതുകുകളുടെ കടിയാണ് മലേറിയ പരത്തുന്നത് എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ജനിതകമാറ്റം വരുത്തിയ പുരുഷ കൊതുകുകള്‍ പെണ്‍കൊതുകുകളുമായി ഇണചേരുകയാണെങ്കില്‍, എല്ലാ പെണ്‍ സന്താനങ്ങളെയും നശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സൂപ്പര്‍ കൊതുകുകള്‍ പരിസ്ഥിതിക്കും മനുഷ്യര്‍ക്കും ഒരു അപകടവും ഉണ്ടാക്കുന്നില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞതായി മീഡിയ പോര്‍ട്ടലിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഒരു ബില്ല്യണിലധികം സൂപ്പര്‍ കൊതുകുകളെ ഇതുവരെ ലോകമെമ്പാടും നെഗറ്റീവ് ഇംപാക്ടുകളൊന്നുമില്ലാതെ പുറത്തു വട്ടിട്ടുണ്ടെന്ന് ബില്‍ ഗേറ്റ്‌സ് തന്റെ ഓണ്‍ലൈന്‍ ബ്ലോഗില്‍ പറയുന്നു. കൊതുകുകളെ നിയന്ത്രിക്കാനും ഒരു പരിഹാരം നിര്‍മ്മിച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

spot_img

Related news

ഭക്ഷ്യവിഷബാധ; എറണാകുളം തൃക്കാക്കര ആര്യാസ് ഹോട്ടല്‍ അടപ്പിച്ചു, ആര്‍ടിഒയും മകനും ചികിത്സ തേടി

കൊച്ചി എറണാകുളം ആര്‍.ടി.ഒയും മകനും ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയതോടെ ഇവര്‍ ഭക്ഷണം കഴിച്ച...

തൊലി വെളുക്കാന്‍ വ്യാജ ഫെയര്‍നെസ് ക്രീം ഉപയോഗിച്ചു; മലപ്പുറത്ത് എട്ടു പേര്‍ക്ക് അപൂര്‍വ വൃക്കരോഗം

സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായി കണ്ണില്‍ക്കണ്ട ക്രീമുകള്‍ വാരിപ്പുരട്ടുന്നവര്‍ ജാഗ്രത പാലിക്കുക. ഇത്തരം ഊരും...

ഓഗസ്റ്റ് മാസം ഒന്നു മുതല്‍ ഏഴ് വരെ മുലയൂട്ടല്‍ വാരമായി ആചരിക്കുന്നതായി അറിയാമോ

പത്ത് മാസത്തെ അമ്മയും കുഞ്ഞും പൊക്കിള്‍കൊടി ബന്ധം അവസാനപ്പിച്ച് പുറത്തു വരുന്ന...

കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് ഹൃദയാഘാതത്തിന് കാരണമാവുന്നുണ്ടോ? ആശങ്ക ഗൗരവമുള്ളതെന്ന് ലോകാരോഗ്യ സംഘടന

കോവിഡ് വാക്‌സീന്‍ കുത്തിവയ്പും പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതവും തമ്മില്‍ ബന്ധമുണ്ടോയെന്ന് ഇന്ത്യന്‍ കൗണ്‍സില്‍...