കനത്ത മഴയിൽ വീട് തകർന്നു വീണ് അമ്മയും മകനും മരിച്ചു

പാലക്കാട്: വടക്കഞ്ചേരിയിൽ കനത്ത മഴയിൽ വീട് തകർന്നു വീണ് അമ്മയും മകനും മരിച്ചു. കണ്ണമ്പ്ര കൊട്ടേക്കാട് കൊടക്കുന്ന് വീട്ടിൽ സുലോചന (53), മകൻ രഞ്ജിത്ത് (32) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ വീടിന്റെ ചുവര് ഇടിഞ്ഞു വീഴുകയായിരുന്നു.

ഒറ്റമുറി വീട്ടിൽ മകനും കിടപ്പുരോഗിയുമായ അമ്മയുമാണ് കഴിഞ്ഞിരുന്നത്. രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് വീട് തകർന്നത്. വീടിന്റെ പുറകുവശം പൂർണമായും തകർന്ന് വീഴുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് വിവരം നാട്ടുകാർ അറിഞ്ഞത്. ഇവർ നടത്തിയ തെരച്ചിലിലാണ് വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ വീണുകിടക്കുന്ന സുലോചനയെയും മകനെയും കണ്ടെത്തിയത്.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വടക്കഞ്ചേരി ഫയർ ഫോഴ്സ് യൂണിറ്റും, പൊലീസും സ്ഥലത്തെത്തി ഇരുവരെയും അവശിഷ്ടങ്ങൾക്കിടയിൽ നിന്നും പുറത്തേക്കെടുത്തു. ഉടൻതന്നെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരുടേയും മരണം സംഭവിച്ചിരുന്നു.

spot_img

Related news

ചികിത്സ ഉറപ്പ്, അടാട്ട് സുരക്ഷിതം; അമല ആശുപത്രിയുമായി ചേർന്ന് സമഗ്ര ആരോഗ്യ പദ്ധതിയുമായി അനിൽ അക്കര

തൃശൂർ: അടാട്ട് ഗ്രാമപഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും സൗജന്യ ചികിത്സാ പദ്ധതിയുമായി അനിൽ...

ദീപക്കിന്റെ ആത്മഹത്യ: ഇൻസ്റ്റഗ്രാം വഴി ആരോപണമുന്നയിച്ച യുവതി വിദേശത്തേക്ക് കടന്നതായി സൂചന; അറസ്റ്റ് ഭയന്ന് നീക്കം

ബസ്സിൽ അധിക്ഷേപം നേരിട്ടെന്ന് ഇൻസ്റ്റഗ്രാം വഴി യുവതി ആരോപിച്ചതിന് പിന്നാലെ കോഴിക്കോട്...

യുവതിയുടെ മൊഴിയിൽ വൈരുദ്ധ്യം; ദീപക്കിന്റെ ആത്മഹത്യയിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്

ബസ്സിൽ അധിക്ഷേപം നേരിട്ടെന്ന് ഇൻസ്റ്റഗ്രാം വഴി യുവതി വെളിപ്പെടുത്തിയതിന് പിന്നാലെ കോഴിക്കോട്...

മാലിന്യത്തിൽ തെളിഞ്ഞ ‘വിലാസം’: കേച്ചേരിയിൽ കാനയിൽ മാലിന്യം തള്ളിയവർക്കെതിരെ നിയമനടപടി

തൃശൂർ: കേച്ചേരി കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് ആളൂർ- കണ്ടിയൂർ പാടത്ത് റോഡിൻ്റെ വശത്തായി ഭക്ഷണാവശിഷ്ടങ്ങളും...