ദില്ലി: തന്റെ എം പി സ്ഥാനം മലബാറിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കിട്ടിയ അംഗീകാരമെന്ന് നിയുക്ത എം പി പി പി സുനീര്‍. പതിനാറ് വയസില്‍ പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയതാണ്. എം പി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ അര്‍ഹതയുണ്ടെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭാ എം പിയായുള്ള പി പി സുനീറിന്റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും.
പാര്‍ലമെന്ററി അവസരമാണ് ഏറ്റവും പ്രധാനപ്പെട്ടത് എന്ന് ചിന്തിക്കുന്നവര്‍ക്ക് പറ്റിയതല്ല മലബാറിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനം. അത്തരം മേഖലകളിലുള്ളവര്‍ ഒരു പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പോലും ആഗ്രഹിക്കാതെ, പാര്‍ട്ടിക്ക് വേണ്ടി ചെറിയ പ്രായത്തില്‍ തന്നെ ജീവിതം സമര്‍പ്പിച്ചവരാണ്. അത്തരം പതിനായിരക്കണക്കിന് ആളുകള്‍ അവിടെയുണ്ട്. അവസരങ്ങള്‍ ലഭിക്കാതെ മരിച്ചുപോയവരുണ്ട്. അവര്‍ക്കും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമുള്ള കൂട്ടായ അംഗീകാരമായാണ് താന്‍ ഈ എം പി സ്ഥാനത്തെ കാണുന്നതെന്ന് പി പി സുനീര്‍ വിശദീകരിച്ചു.