മലിനീകരണം രൂക്ഷം; ശ്വാസം മുട്ടി ഡല്‍ഹി

ഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണം ഗുരുതര നിലയില്‍. വായു ഗുണനിലവാരം സൂചിക 400 കടന്നു. ഡല്‍ഹിയിലെ വായു മലിനീകരണം രണ്ടു മാസത്തിനിടെ ഏറ്റവും കൂടിയ നിലയിലാണ്. വായു നിലവാരസൂചിക ആനന്ദ് വീഹാറില്‍ 405 എത്തി. ദീപാവലി ആഘോഷത്തിന് മുന്‍പ് തന്നെ ഗുരുതര നിലയിലാണ് വായു നിലവാരം.

ആശുപത്രിയില്‍ ശ്വാസ തടസ്സം മൂലം ചികിത്സ തേടുന്നവരുടെ എണ്ണം 15% ഉയര്‍ന്നു. പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷിച്ചാല്‍ വായു മലിനീകരണം 450 കടക്കും എന്നാണ് വിലയിരുത്തല്‍. ഡല്‍ഹി സര്‍ക്കാര്‍ നിരത്തുകളില്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരാന്‍ ആലോചിക്കുകയാണ്. അതിനിടെ വായു മലിനീകരണത്തില്‍ പ്രതിഷേധത്തിന്റെ ഭാഗമായി യമുന നദിയില്‍ മുങ്ങിയ ബിജെപി ഡല്‍ഹി അധ്യക്ഷന്‍ വീരേന്ദ്ര സച്‌ദേവ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. യമുനയില്‍ മുങ്ങിയതിന് 48 മണിക്കൂറിന് ശേഷം ത്വക്ക് രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യമുന 2025ഓടെ ശുചീകരിക്കുമെന്ന കെജ്‌രിവാളിന്റെ വാഗ്ദാനം പരാജയപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് വീരേന്ദ്ര സച്‌ദേവ് യമുനയില്‍ മുങ്ങിയത്.

spot_img

Related news

രാജ്യത്ത് ഉള്ളി വില വര്‍ധിക്കുന്നു

രാജ്യത്ത് ഉള്ളി വില താഴുന്നില്ല. നാസിക്കിലെ മൊത്ത വ്യാപാര കേന്ദ്രത്തിലെ ഇന്നത്തെ...

പാരാസെറ്റാമോള്‍ മുതല്‍ പാന്‍ലിബ് ഡി വരെ; ഗുണനിലവാരമില്ലെന്ന് കണ്ടെത്തല്‍; മരുന്നുകള്‍ നിരോധിച്ചു

തിരുവനന്തപുരം: ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ മരുന്നുകളുടെ വില്‍പ്പന നിരോധിച്ച് ആരോഗ്യ വകുപ്പ്. സംസ്ഥാന...

ചീഫ് ജസ്റ്റിഡ് ഡി.വൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു; അവസാന പ്രവര്‍ത്തി ദിനം ഇന്ന്

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഔദ്യോഗിക ജീവിതത്തിലെ അവസാന...

വിക്കിപീഡിയക്ക് എതിരെ വടി എടുത്ത് കേന്ദ്രസര്‍ക്കാര്‍

വിക്കിപീഡിയക്ക് കേന്ദ്ര സര്‍ക്കാരിന്റെ നോട്ടീസ്. പക്ഷപാതിത്വം ഉണ്ടാക്കുന്നതും തെറ്റായ വിവരങ്ങളുമാണ് നല്‍കുന്നതെന്ന...

റെക്കോഡുകളുടെ കളിത്തോഴന്‍ ‘കോഹ്ലിക്ക്’ ഇന്ന് 36-ാം ജന്മദിനം

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലി ഇന്ന് 36-ാം ജന്മദിനം ആഘോഷിക്കുകയാണ്....