മലപ്പുറം ജില്ലയിൽ 24 ദിവസത്തിനിടെ വാഹന അപകടങ്ങളിൽ പൊലിഞ്ഞത് 22 ജീവൻ

മലപ്പുറം ജില്ലയിൽ 24 ദിവസത്തിനിടെ വിവിധ ഇടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ പൊലിഞ്ഞത് 22 ജീവൻ. ആകെയുണ്ടായത് 20 വാഹനാപകടം. അറിയുക, അതിൽ 19 അപകടങ്ങളിലും ഉൾപ്പെട്ടത് ഇരുചക്രവാഹനങ്ങളാണ്. തീർന്നില്ല, നാലെണ്ണം ഇരുചക്രവാഹനങ്ങൾ മാത്രം തമ്മിലിടിച്ചുണ്ടായവയാണ്.

ഒരുനിമിഷത്തെ അശ്രദ്ധയാകാം അപകടകാരണം. കുടുംബത്തിന് താങ്ങാകേണ്ട, നാടിനു പ്രതീക്ഷയാകേണ്ട ജീവനുകളാണ് ആവേശത്തിന്റെയോ അശ്രദ്ധയുടെയോ പേരിൽ കൂടുതലും നഷ്ടമാകുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഈ മാസം ഒന്നുമുതൽ 24 വരെ ജില്ലയിൽ വാഹനാപകടത്തിൽ ജീവൻ നഷ്ടമായ 22 പേരിൽ 30 വയസ്സിൽ താഴെയുള്ളവർ പത്തുപേരായിരുന്നു. അതിൽതന്നെ കോളേജ് വിദ്യാർഥികളായ നാലുപേരുമാണ്. വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയില്ലായ്‌മ നാല് കാൽനടക്കാരുടെയും ജീവനെടുത്തു.

അപകടത്തിൽ പെട്ടവയിൽ ക്യുബിക് കപ്പാസിറ്റി (സി.സി.) കൂടിയ പുതുതലമുറ ബൈക്കുകളുമുണ്ട്. ആറ് കാറുകൾ അപകടത്തിൽപ്പെട്ടപ്പോൾ രണ്ടുവീതം ലോറിയും ബസുമാണ് മറ്റ് അപകടങ്ങളിൽ ഉൾപ്പെട്ടത്. കഴിഞ്ഞദിവസമാണ് ദേശീയപാതയിൽ മൂന്നിയൂരിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് ഇരുപതുവയസ്സുകാരായ രണ്ടു യുവാക്കളും രാമപുരം പനങ്ങാങ്ങരയിൽ ബൈക്കും കെ.എസ്.ആർ.ടി.സി. ബസും ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു കോളേജ് വിദ്യാർഥികളും മരിച്ചത്. 19 വയസ്സായിരുന്നു ഇവർക്ക്.

spot_img

Related news

കണ്മുന്നിൽ ഒരു അപകടം കണ്ടാല്‍ എന്ത് ചെയ്യണം?; നിർദ്ദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ആറുവരിപ്പാതയില്‍ അപകടമുണ്ടായി 25 മിനിറ്റോളം റോഡില്‍ കിടന്ന്...

ജീവൻ രക്ഷാ വാഹനം ദുരുപയോഗം ചെയ്തു; പാലക്കാട് മോയൻസ് സ്കൂളിലെ ഓണാഘോഷത്തിനെതിരെ പരാതി

പാലക്കാട്: ആംബുലന്‍സ് ഉപയോഗിച്ച് ഓണാഘോഷം നടത്തിയതിനെതിരെ പരാതി നല്‍കി ആംബുലന്‍സ് ഡ്രൈവര്‍മാര്‍....

വൈദ്യുതി നിരക്കിൽ വലിയ മാറ്റങ്ങൾക്ക് സാധ്യത; 2027-32 കാലയളവിലേക്കുള്ള നിരക്ക് പരിഷ്കരണ കരട് പുറത്തിറക്കി

2027 മുതൽ 2032 വരെയുള്ള വൈദ്യുതി നിരക്ക് പരിഷ്കരണത്തിനുള്ള മാർഗനിർദേശങ്ങളുടെ കരടാണ്...

മൂവാറ്റുപുഴയ്ക്ക് പിന്നാലെ തിരൂർ ജില്ല ആവശ്യപ്പെട്ട് മുസ്ലിം ലീഗ്; മലപ്പുറം വിഭജനം വീണ്ടും സജീവ ചർച്ചയിൽ

മൂവാറ്റുപുഴ ജില്ലയാക്കാമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ തിരൂർ ജില്ലയെന്ന ആവശ്യവുമായി മുസ്ലിം...

ഇരുളത്ത് 25,000 ചതുരശ്ര അടിയിൽ ഭീമൻ പൂക്കളം; പൂക്കളത്തിൽ ഇടംനേടി പ്രിയപ്പെട്ട ‘മണിയനും’

വയനാട് ഇരുളത്ത് ഓണാഘോഷത്തിന് നിറം പകർന്നത് വമ്പൻ പൂക്കളം. ഇരുളം ജിഎച്ച്എസ് സ്കൂൾ...