മൂവാറ്റുപുഴയ്ക്ക് പിന്നാലെ തിരൂർ ജില്ല ആവശ്യപ്പെട്ട് മുസ്ലിം ലീഗ്; മലപ്പുറം വിഭജനം വീണ്ടും സജീവ ചർച്ചയിൽ

മൂവാറ്റുപുഴ ജില്ലയാക്കാമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ തിരൂർ ജില്ലയെന്ന ആവശ്യവുമായി മുസ്ലിം ലീഗ്.

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ലയാണെന്ന് കുറുക്കോളി മൊയ്തീൻ എംഎൽഎ പറഞ്ഞു. തിരൂർ ആസ്ഥാനമായി ജില്ല വേണമെന്ന ആവശ്യം കാൽനൂറ്റാണ്ടായി നിലനിൽക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

തിരൂർ, പൊന്നാനി, തിരൂരങ്ങാടി താലൂക്കുകൾ ഉൾപ്പെടുത്തി തിരൂർ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്നാണ് മുസ്ലിം ലീഗിന്റെ ആവശ്യം.

ജനസംഖ്യ, ചരിത്രപ്രാധാന്യം, തീരപ്രദേശം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാൽ തിരൂർ ആസ്ഥാനമായുള്ള ജില്ല അനിവാര്യമാണെന്നാണ് ലീഗ് നേതാക്കളുടെ വാദം. സംസ്ഥാനതലത്തിൽ തന്നെ ജില്ലകളുടെയും താലൂക്കുകളുടെയും പുനഃക്രമീകരണം വേണമെന്നും കുറുക്കോളി മൊയ്തീൻ ആവശ്യപ്പെട്ടു.

മൂവാറ്റുപുഴയേക്കാൾ മലപ്പുറത്ത് പുതിയ ജില്ലയ്ക്കാണ് മുൻഗണന നൽകേണ്ടതെന്ന് പി.കെ. നവാസ് എംഎൽഎയും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കണക്കുകൾ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം സമസ്തയിലെ ഇരു വിഭാഗങ്ങളും നേരത്തെ ഉന്നയിച്ചിരുന്നു.

അതേസമയം പുതിയ ജില്ലകൾ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് കമ്മിറ്റി രൂപീകരിക്കുമെന്ന് റവന്യൂ മന്ത്രി എ.പി. അനിൽ കുമാർ വ്യക്തമാക്കിയിരുന്നു.

ഇതോടെ മലപ്പുറം വിഭജിച്ച് തിരൂർ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം വീണ്ടും സജീവ രാഷ്ട്രീയ ചർച്ചയാകുകയാണ്.

spot_img

Related news

കണ്മുന്നിൽ ഒരു അപകടം കണ്ടാല്‍ എന്ത് ചെയ്യണം?; നിർദ്ദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ആറുവരിപ്പാതയില്‍ അപകടമുണ്ടായി 25 മിനിറ്റോളം റോഡില്‍ കിടന്ന്...

ജീവൻ രക്ഷാ വാഹനം ദുരുപയോഗം ചെയ്തു; പാലക്കാട് മോയൻസ് സ്കൂളിലെ ഓണാഘോഷത്തിനെതിരെ പരാതി

പാലക്കാട്: ആംബുലന്‍സ് ഉപയോഗിച്ച് ഓണാഘോഷം നടത്തിയതിനെതിരെ പരാതി നല്‍കി ആംബുലന്‍സ് ഡ്രൈവര്‍മാര്‍....

വൈദ്യുതി നിരക്കിൽ വലിയ മാറ്റങ്ങൾക്ക് സാധ്യത; 2027-32 കാലയളവിലേക്കുള്ള നിരക്ക് പരിഷ്കരണ കരട് പുറത്തിറക്കി

2027 മുതൽ 2032 വരെയുള്ള വൈദ്യുതി നിരക്ക് പരിഷ്കരണത്തിനുള്ള മാർഗനിർദേശങ്ങളുടെ കരടാണ്...

ഇരുളത്ത് 25,000 ചതുരശ്ര അടിയിൽ ഭീമൻ പൂക്കളം; പൂക്കളത്തിൽ ഇടംനേടി പ്രിയപ്പെട്ട ‘മണിയനും’

വയനാട് ഇരുളത്ത് ഓണാഘോഷത്തിന് നിറം പകർന്നത് വമ്പൻ പൂക്കളം. ഇരുളം ജിഎച്ച്എസ് സ്കൂൾ...