കണ്മുന്നിൽ ഒരു അപകടം കണ്ടാല്‍ എന്ത് ചെയ്യണം?; നിർദ്ദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ആറുവരിപ്പാതയില്‍ അപകടമുണ്ടായി 25 മിനിറ്റോളം റോഡില്‍ കിടന്ന് 18കാരന്‍ ചോരവാര്‍ന്ന് മരിച്ചത്. അതുവഴി പോയ നൂറുകണക്കിന് വാഹനങ്ങള്‍ യുവാവ് റോഡില്‍ പരിക്കേറ്റ് കിടന്നത് ശ്രദ്ധിച്ചതേയില്ല. കണ്മുന്നിലൊരു അപകടം കണ്ടാല്‍ എന്ത് ചെയ്യണം? ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.

അപകടം കണ്ടാല്‍ ഒട്ടും സമയം പാഴാക്കാതെ ‘112’ എന്ന നമ്പറില്‍ വിളിക്കാം. ഉടന്‍ ആംബുലന്‍സിന്റെയോ പൊലീസിന്റെയോ സഹായം ലഭിക്കും. അല്ലെങ്കില്‍ ഫസ്റ്റ് എയ്ഡ് കൊടുത്തു ഉടന്‍ ആശുപത്രിയിലെത്തിക്കാം. ദേശീയപാതയിലാണെങ്കില്‍ 1033 എന്ന ദേശീയപാത അതോറിറ്റിയുടെ ടോള്‍ഫ്രീ നമ്പറില്‍ വിളിക്കാം.

അപകടത്തില്‍പ്പെട്ട ഒരാളെ സഹായിക്കാന്‍ മുന്നോട്ടുവരുന്ന സാധാരണക്കാരന്, സഹായിക്കുന്നതിനിടയില്‍ സംഭവിച്ച കാര്യങ്ങളുടെ പേരില്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന ഭയം വേണ്ടെന്ന് എംവിഡി വ്യക്തമാക്കുന്നു. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 134എ ഇത് ഉറപ്പുനല്‍കുന്നുണ്ട്. പരിക്കോ മരണമോ സംഭവിച്ചുവെങ്കില്‍ പോലും, അതിന്റെ പേരില്‍ സിവില്‍ അല്ലെങ്കില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കാനോ ഉത്തരവാദിയാക്കാനോ പാടില്ല.

അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുള്ള ഒരാളെ പൊലീസോ ആശുപത്രിയോ കൂടുതല്‍ ആവശ്യകതകള്‍ക്ക് വിധേയമാക്കില്ല. കൂടാതെ ഉടന്‍ തന്നെ പോകാന്‍ അനുവദിക്കുകയും ചെയ്യും. പേര്, ഐഡന്റിറ്റി, വിലാസം അല്ലെങ്കില്‍ അതുപോലുള്ള മറ്റ് വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍ബന്ധിക്കാനും പാടില്ല. കേസില്‍ ദൃക്സാക്ഷിയാകണോ വേണ്ടയോ എന്ന തീരുമാനം രക്ഷാപ്രവര്‍ത്തകന് എടുക്കാം. പരിക്കേറ്റ വ്യക്തിയുടെ ഏതെങ്കിലും ചികിത്സാ ചെലവുകള്‍ രക്ഷാപ്രവര്‍ത്തകന്‍ വഹിക്കേണ്ടതുമില്ല.

രക്ഷാപ്രവര്‍ത്തകന്‍ തന്റെ പേര് സ്വമേധയാ നല്‍കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ആശുപത്രിയുടെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ പേര്, വിലാസം, സമയം, തീയതി, സംഭവം നടന്ന സ്ഥലം എന്നിവ പരാമര്‍ശിച്ച്, പരിക്കേറ്റ വ്യക്തിയെ താന്‍ ആശുപത്രിയില്‍ കൊണ്ടുവന്നതാണെന്ന് സ്ഥിരീകരിക്കാം. അപകടം കണ്ട ഒരു ദൃക്സാക്ഷിയാകാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നയാളാണെങ്കില്‍, അന്വേഷണ പ്രക്രിയ സുഗമമാക്കുന്നതിന്, തന്റെ പേരും വിലാസവും കൂടാതെ, ഒരു ദൃക്സാക്ഷിയാകാനുള്ള സന്നദ്ധതയും സൂചിപ്പിക്കാം.

spot_img

Related news

ജീവൻ രക്ഷാ വാഹനം ദുരുപയോഗം ചെയ്തു; പാലക്കാട് മോയൻസ് സ്കൂളിലെ ഓണാഘോഷത്തിനെതിരെ പരാതി

പാലക്കാട്: ആംബുലന്‍സ് ഉപയോഗിച്ച് ഓണാഘോഷം നടത്തിയതിനെതിരെ പരാതി നല്‍കി ആംബുലന്‍സ് ഡ്രൈവര്‍മാര്‍....

വൈദ്യുതി നിരക്കിൽ വലിയ മാറ്റങ്ങൾക്ക് സാധ്യത; 2027-32 കാലയളവിലേക്കുള്ള നിരക്ക് പരിഷ്കരണ കരട് പുറത്തിറക്കി

2027 മുതൽ 2032 വരെയുള്ള വൈദ്യുതി നിരക്ക് പരിഷ്കരണത്തിനുള്ള മാർഗനിർദേശങ്ങളുടെ കരടാണ്...

മൂവാറ്റുപുഴയ്ക്ക് പിന്നാലെ തിരൂർ ജില്ല ആവശ്യപ്പെട്ട് മുസ്ലിം ലീഗ്; മലപ്പുറം വിഭജനം വീണ്ടും സജീവ ചർച്ചയിൽ

മൂവാറ്റുപുഴ ജില്ലയാക്കാമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ തിരൂർ ജില്ലയെന്ന ആവശ്യവുമായി മുസ്ലിം...

ഇരുളത്ത് 25,000 ചതുരശ്ര അടിയിൽ ഭീമൻ പൂക്കളം; പൂക്കളത്തിൽ ഇടംനേടി പ്രിയപ്പെട്ട ‘മണിയനും’

വയനാട് ഇരുളത്ത് ഓണാഘോഷത്തിന് നിറം പകർന്നത് വമ്പൻ പൂക്കളം. ഇരുളം ജിഎച്ച്എസ് സ്കൂൾ...