ഇരുളത്ത് 25,000 ചതുരശ്ര അടിയിൽ ഭീമൻ പൂക്കളം; പൂക്കളത്തിൽ ഇടംനേടി പ്രിയപ്പെട്ട ‘മണിയനും’

വയനാട് ഇരുളത്ത് ഓണാഘോഷത്തിന് നിറം പകർന്നത് വമ്പൻ പൂക്കളം.

ഇരുളം ജിഎച്ച്എസ് സ്കൂൾ ഗ്രൗണ്ട് മുഴുവൻ പൂക്കളമൊരുക്കിയാണ് ഇത്തവണത്തെ ഓണാഘോഷം വ്യത്യസ്തമാക്കിയത്. 25,000 ചതുരശ്ര അടി വിസ്തൃതിയിലാണ് കൂറ്റൻ പൂക്കളം ഒരുക്കിയിരിക്കുന്നത്.

മാവേലിക്കൊപ്പം ഇരുളത്തുകാരുടെ ഹൃദയത്തോട് ചേർന്നുനിന്ന കാട്ടാനയായ മണിയനും പൂക്കളത്തിൽ ഇടംപിടിച്ചു.

നാട്ടുകാരുമായി ഏറെ സൗഹൃദത്തിലായിരുന്ന മണിയൻ 2019ലാണ് ചരിഞ്ഞത്. മണിയന്റെ വിയോഗത്തിൽ നാട്ടുകാർ മൗനജാഥ ഉൾപ്പെടെ സംഘടിപ്പിച്ചിരുന്നു. ആ സ്നേഹബന്ധത്തിന്റെ ഓർമ കൂടിയാണ് ഇത്തവണത്തെ പൂക്കളത്തിലൂടെ ഇരുളത്തുകാർ പങ്കുവെക്കുന്നത്.

ഗുണ്ടൽപേട്ടിൽ നിന്ന് എത്തിച്ച പത്ത് ടൺ പൂക്കളാണ് ഭീമൻ പൂക്കളത്തിനായി ഉപയോഗിച്ചത്. നാട്ടുകാരുടെ കൂട്ടായ്മയിൽ മൂന്ന് ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് പൂക്കളം പൂർത്തിയായത്.

ലയൺസ് ക്ലബ്ബിന്റെ ആശയത്തിൽ ആരംഭിച്ച കൂറ്റൻ പൂക്കളത്തിന് പിന്നാലെ നാട്ടുകാരും കൈകോർത്തു.

ഓഗസ്റ്റ് അഞ്ചിന് ആരംഭിച്ച ഇരുളത്തെ ഓണാഘോഷം 27 വരെ നീണ്ടുനിൽക്കും. ക്രിക്കറ്റ്, ഫുട്ബോൾ, ബാഡ്മിന്റൺ തുടങ്ങിയ കായിക മത്സരങ്ങൾക്കൊപ്പം വിവിധ കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമാണ്.

ഇരുളത്തിന്റെ ഒന്നാം സാംസ്കാരിക ആഘോഷമെന്ന നിലയിൽ സംഘടിപ്പിക്കുന്ന ഓണാഘോഷം നാട്ടുകാരുടെ കൂട്ടായ്മയുടെയും സൗഹൃദത്തിന്റെയും ആഘോഷമായി മാറുകയാണ്.

spot_img

Related news

ജീവൻ രക്ഷാ വാഹനം ദുരുപയോഗം ചെയ്തു; പാലക്കാട് മോയൻസ് സ്കൂളിലെ ഓണാഘോഷത്തിനെതിരെ പരാതി

പാലക്കാട്: ആംബുലന്‍സ് ഉപയോഗിച്ച് ഓണാഘോഷം നടത്തിയതിനെതിരെ പരാതി നല്‍കി ആംബുലന്‍സ് ഡ്രൈവര്‍മാര്‍....

വൈദ്യുതി നിരക്കിൽ വലിയ മാറ്റങ്ങൾക്ക് സാധ്യത; 2027-32 കാലയളവിലേക്കുള്ള നിരക്ക് പരിഷ്കരണ കരട് പുറത്തിറക്കി

2027 മുതൽ 2032 വരെയുള്ള വൈദ്യുതി നിരക്ക് പരിഷ്കരണത്തിനുള്ള മാർഗനിർദേശങ്ങളുടെ കരടാണ്...

മൂവാറ്റുപുഴയ്ക്ക് പിന്നാലെ തിരൂർ ജില്ല ആവശ്യപ്പെട്ട് മുസ്ലിം ലീഗ്; മലപ്പുറം വിഭജനം വീണ്ടും സജീവ ചർച്ചയിൽ

മൂവാറ്റുപുഴ ജില്ലയാക്കാമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ തിരൂർ ജില്ലയെന്ന ആവശ്യവുമായി മുസ്ലിം...

കണ്ണൂർ എളയാവൂരിൽ ദേശീയപാതയുടെ സംരക്ഷണ ഭിത്തിയും മണ്ണും ഇടിഞ്ഞു; ആശങ്കയിൽ നാട്ടുകാർ

കണ്ണൂര്‍: കണ്ണൂര്‍ എളയാവൂരില്‍ ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. വീടുകളോട് ചേര്‍ന്ന...