മാസ് എന്‍ട്രിയുമായി വിജയ്, തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ആരംഭിച്ചു

നടന്‍ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ആരംഭിച്ചു. വിഴിപുരം വികവണ്ടിയിലെ സമ്മേളന വേദിയില്‍ വിജയ് എത്തി. റാംപിലൂടെ നടന്ന് പ്രവര്‍ത്തകരെ വിജയ് അഭിവാദ്യം ചെയ്തു. ഉടന്‍ പാര്‍ട്ടി നയം പ്രഖ്യാപിക്കും. പാര്‍ട്ടിയുടെ പതാക വിജയ് ഉയര്‍ത്തി. ആവേശത്തോടെ പ്രവര്‍ത്തകര്‍ വിജയ്‌യെ സ്വീകരിച്ചു.

ചുവപ്പും മഞ്ഞയും കലര്‍ന്ന പാര്‍ട്ടി പതാക 110 അടി ഉയരമുള്ള കൊടിമരത്തില്‍ റിമോട്ട് ഉപയോഗിച്ച് വിജയ് ഉയര്‍ത്തി. 600 മീറ്ററോളമുള്ള റാംപിലൂടെ നടന്ന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത ശേഷമാണ് വിജയ് വേദിയിലെത്തിയത്. അരലക്ഷം പേര്‍ക്ക് ഇരിക്കാനുള്ള കസേരകള്‍ തയാറാക്കിയിട്ടുണ്ട്. വിക്രവണ്ടിയില്‍ സമ്മേളനത്തിനായി 85 ഏക്കര്‍ മൈതാനത്ത് വിശാലമായ വേദിയും പ്രവര്‍ത്തകര്‍ക്കിരിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

spot_img

Related news

രാജ്യത്ത് ഉള്ളി വില വര്‍ധിക്കുന്നു

രാജ്യത്ത് ഉള്ളി വില താഴുന്നില്ല. നാസിക്കിലെ മൊത്ത വ്യാപാര കേന്ദ്രത്തിലെ ഇന്നത്തെ...

പാരാസെറ്റാമോള്‍ മുതല്‍ പാന്‍ലിബ് ഡി വരെ; ഗുണനിലവാരമില്ലെന്ന് കണ്ടെത്തല്‍; മരുന്നുകള്‍ നിരോധിച്ചു

തിരുവനന്തപുരം: ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ മരുന്നുകളുടെ വില്‍പ്പന നിരോധിച്ച് ആരോഗ്യ വകുപ്പ്. സംസ്ഥാന...

ചീഫ് ജസ്റ്റിഡ് ഡി.വൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു; അവസാന പ്രവര്‍ത്തി ദിനം ഇന്ന്

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഔദ്യോഗിക ജീവിതത്തിലെ അവസാന...

വിക്കിപീഡിയക്ക് എതിരെ വടി എടുത്ത് കേന്ദ്രസര്‍ക്കാര്‍

വിക്കിപീഡിയക്ക് കേന്ദ്ര സര്‍ക്കാരിന്റെ നോട്ടീസ്. പക്ഷപാതിത്വം ഉണ്ടാക്കുന്നതും തെറ്റായ വിവരങ്ങളുമാണ് നല്‍കുന്നതെന്ന...

റെക്കോഡുകളുടെ കളിത്തോഴന്‍ ‘കോഹ്ലിക്ക്’ ഇന്ന് 36-ാം ജന്മദിനം

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലി ഇന്ന് 36-ാം ജന്മദിനം ആഘോഷിക്കുകയാണ്....