കുറ്റിപ്പുറം: കുറ്റിപ്പുറം തിരൂര്‍ റോഡില്‍ മഞ്ചാടിയിലുണ്ടായ വാഹനാപകടത്തില്‍ ഡിവൈഎഫ്‌ഐ മലപ്പുറം മുന്‍ ജില്ലാ കമ്മിറ്റി അംഗം മരിച്ചു . ഡിവൈഎഫ്‌ഐ വളാഞ്ചേരി മുന്‍ ബ്ലോക്ക് സെക്രട്ടറിയും സിപിഐ എം കല്‍പകഞ്ചേരി ലോക്കല്‍ കമ്മിറ്റി അംഗവുമായ ആലുങ്ങല്‍ സൈതലവി (39) ആണ് മരിച്ചത്.
വ്യാഴം രാത്രി 12.30 ഓടെയാണ് സൈതലവി സഞ്ചാരിച്ചിരുന്ന ബൈക്കില്‍ മറ്റൊരു വാഹനം ഇടിച്ചത് . അപകടത്തിന് കാരണമായ വാഹനം നിര്‍ത്താതെ പോയി. അപകടം നടന്ന ഉടനെ മരണം സംഭവിച്ചു . മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.കബറടക്കം ഉച്ചക്ക് ശേഷം തവളംചിന ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടത്തും.