കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് ഹൃദയാഘാതത്തിന് കാരണമാവുന്നുണ്ടോ? ആശങ്ക ഗൗരവമുള്ളതെന്ന് ലോകാരോഗ്യ സംഘടന

കോവിഡ് വാക്‌സീന്‍ കുത്തിവയ്പും പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതവും തമ്മില്‍ ബന്ധമുണ്ടോയെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്(ഐസിഎംആര്‍) പരിശോധിക്കുന്നു. ഗവേഷണം പൂര്‍ത്തിയായെന്നും ഫലം രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രസിദ്ധീകരിക്കുമെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ.രാജീവ് ഭാല്‍ പറഞ്ഞു.

4 വ്യത്യസ്ത അന്വേഷണമാണ് ഐസിഎംആര്‍ ഗവേഷകര്‍ നടത്തുന്നത്. ഒന്ന്, യുവാക്കള്‍ക്കിടയിലെ പെട്ടെന്നുള്ള ഹൃദയാഘാത മരണംകൂടിയതിന്റെ കാരണം. രണ്ടാമത്തേത് വാക്‌സീന്‍, ദീര്‍ഘകാല കോവിഡ് പ്രശ്‌നങ്ങള്‍, രോഗതീവ്രത തുടങ്ങിയവയും ഹൃദയാഘാതവും തമ്മില്‍ ബന്ധമുണ്ടോയന്നത്. ഇതിനായി 40–ല്‍പരം ആശുപത്രികളില്‍ രോഗികളുടെ വിവരങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. മൂന്നാമത്തേത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവ മൂലം രോഗികള്‍ പെട്ടെന്നു മരിക്കുന്ന സംഭവം. നാലാമത്തേത്, ഹൃദയാഘാതം സംഭവിക്കുകയും എന്നാല്‍ രക്ഷപ്പെടുകയും ചെയ്യുന്ന സാഹചര്യം.

ആശങ്ക ഗൗരവമുള്ളത്: ലോകാരോഗ്യ സംഘടന

കോവിഡ് രോഗബാധയും പെട്ടെന്നുണ്ടാകുന്ന മരണവും തമ്മില്‍ ബന്ധമുണ്ടോയെന്ന ആശങ്ക ഗൗരവമായി കാണുന്നതായും ഇതേക്കുറിച്ചു പരിശോധിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ ടെക്‌നിക്കല്‍ ലീഡ് ഡോ.മരിയ വാന്‍ കെര്‍കോവ് മനോരമയോടു പറഞ്ഞു. കോവിഡ് ബാധിക്കുന്നവരില്‍ 6% പേര്‍ക്കു വരെയാണ് രോഗതീവ്രത കൂടുതലെന്നു കണ്ടെത്തിയിട്ടുള്വത്. കോവിഡ് മുക്തി നേടിയാലും പ്രശ്‌നങ്ങള്‍ തുടരാം. ശ്വാസകോശം, ഹൃദയം, തലച്ചോര്‍ തുടങ്ങിയവയെ ബാധിക്കുകയും ചെയ്യാം. ഒരു വര്‍ഷംവരെ പ്രശ്‌നങ്ങള്‍ നീണ്ടുനില്‍ക്കാം. കൃത്യമായ പരിചരണമുണ്ടെങ്കില്‍ മറികടക്കാനും കഴിയും–ഡോ.മരിയ പറഞ്ഞു.

spot_img

Related news

തൊലി വെളുക്കാന്‍ വ്യാജ ഫെയര്‍നെസ് ക്രീം ഉപയോഗിച്ചു; മലപ്പുറത്ത് എട്ടു പേര്‍ക്ക് അപൂര്‍വ വൃക്കരോഗം

സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായി കണ്ണില്‍ക്കണ്ട ക്രീമുകള്‍ വാരിപ്പുരട്ടുന്നവര്‍ ജാഗ്രത പാലിക്കുക. ഇത്തരം ഊരും...

മൊറോക്കോ ഭൂകമ്പം: മരണം 2012 ആയി; തകര്‍ന്നടിഞ്ഞ മൊറോക്കോയ്ക്ക് ഐക്യദാര്‍ഢ്യവുമായി ലോകരാജ്യങ്ങള്‍

വടക്കേ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലുണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ 2000 കഴിഞ്ഞു. 2012...

കൊതുകുകളെ ഇല്ലാതാക്കുന്ന നിര്‍മ്മിത കൊതുകുകള്‍; വാര്‍ത്ത പുറത്തുവിട്ട് ബില്‍ ഗേറ്റ്‌സ്

കൊതുകുകള്‍ തന്നെ കൊതുകുകളെ ഇല്ലാതാക്കും എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? എന്നാല്‍ അത്തമൊരു...

നിഴല്‍ ഇല്ലാതെ ഒരു ദിവസം; സീറോ ഷാഡോ ഡേ എന്ന അപൂര്‍വ പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ച് ഹൈദരാബാദ്

'സീറോ ഷാഡോ ഡേ' എന്നറിയപ്പെടുന്ന പ്രകൃതി പ്രതിഭാസത്തിന് സൗക്ഷ്യം വഹിച്ച് ഹൈദരാബാദ്....

LEAVE A REPLY

Please enter your comment!
Please enter your name here