ചാലക്കുടി സ്വദേശിനി കാനഡയില്‍ മരിച്ചനിലയില്‍; ഭര്‍ത്താവിനെ കാണാനില്ല


ചാലക്കുടി: പടിക്കല സാജന്റെയും ഫ്‌ളോറയുടെയും മകള്‍ ഡോണ സാജ(34)നെ കാനഡയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഡോണയുടെ ഭര്‍ത്താവ് ലാല്‍ കെ. പൗലോസിനെ കാണാതായിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് മരിച്ചനിലയില്‍ കണ്ടത്. ലാല്‍ കെ. പൗലോസ് കുറ്റിച്ചിറ കണ്ണമ്പുഴ കുടുംബാംഗമാണ്. എട്ടുവര്‍ഷമായി ഇരുവരും കാനഡയില്‍ അക്കൗണ്ടന്റായി ജോലിചെയ്യുന്നു. മൂന്നുവര്‍ഷമായി ഇവര്‍ വിവാഹിതരായിട്ട്. വീട് പൂട്ടിക്കിടക്കുന്നത് കണ്ട് സമീപവാസികള്‍ വിവരം നല്‍കിയതിനെത്തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഡോണയെ മരിച്ചനിലയില്‍ കണ്ടത്.ലാലിനായുള്ള തിരച്ചില്‍ നടക്കുന്നുണ്ട്.

spot_img

Related news

ഗൾഫ് ജയിലിലെ ശിക്ഷയും പഠിച്ചില്ല; നാട്ടിലെത്തി വീണ്ടും ‘കച്ചവടം’, തൃശൂരിൽ എം.ഡി.എം.എയുമായി വിദേശത്തുനിന്നെത്തിയവർ കുടുങ്ങി

തൃശൂരിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ. വിദേശത്ത് മയക്കുമരുന്ന്...

കണ്ണൂർ ജയിലിൽ പരീക്ഷയെഴുതി കൂടത്തായി കേസ് പ്രതി ജോളി; ലക്ഷ്യം ഇഗ്നോയുടെ ചരിത്ര ബിരുദം

കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫ് ജയിലിൽ ഡിഗ്രി പഠനം തുടരുന്നു....

ലഹരിവിരുദ്ധ പോരാട്ടത്തിന് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി; കൊച്ചിയിൽ പരിപാടിയിൽ പങ്കെടുക്കും

ലഹരിക്കെതിരായ സംസ്ഥാന സർക്കാരിന്റെ പോരാട്ടത്തിന് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ്...

അതിവേഗ റെയിൽ പദ്ധതി: വിദഗ്ധ സമിതി റിപ്പോർട്ട് ഇന്ന്

കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട വിദഗ്ധ സമിതി റിപ്പോർട്ട് ഇന്ന്...

പഠിക്കാൻ വൈകിയതിന് വടിയെടുത്ത് അമ്മ; ഒടുവിൽ പിതാവിനൊപ്പം സ്റ്റേഷനിലെത്തി ഒൻപത് വയസ്സുകാരി, അമ്മയ്‌ക്കെതിരെ കേസ്

മൂവാറ്റുപുഴയിൽ ഒൻപത് വയസ്സുകാരിയായ മകളെ മർദിച്ചെന്ന പരാതിയിൽ അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു....