‘സീറോ ഷാഡോ ഡേ’ എന്നറിയപ്പെടുന്ന പ്രകൃതി പ്രതിഭാസത്തിന് സൗക്ഷ്യം വഹിച്ച് ഹൈദരാബാദ്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.23 ന്, ഇത് രണ്ടാം തവണയാണ് സീറോ ഷാഡോ ഡേ എന്ന പ്രതിഭാസം ഹൈദരാബാദില്‍ ഉണ്ടായത്. ബംഗളൂരു, കൊല്‍ക്കത്ത തുടങ്ങിയ മറ്റ് പ്രധാന ഇന്ത്യന്‍ നഗരങ്ങള്‍ക്ക് സമാനമായിട്ടാണ് ഹൈദരാബാദില്‍ സീറോ ഷാഡോ ഉണ്ടായത്. ഈ വര്‍ഷം മെയ് 9 നാണ് ഹൈദരാബാദില്‍ ആദ്യത്തെ സീറോ ഷാഡോ ദിനം പ്രത്യക്ഷപ്പെട്ടത്.
ഭൂമിക്ക് മുകളിലൂടെ സൂര്യന്‍ കടന്നു പോകുന്നുണ്ടെങ്കിലും വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം മാത്രമാണ് കൃത്യം നേര്‍സ്ഥാനത്ത് കൂടെ ലംബമായി കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ ചെരിവില്ലാതെ കുത്തനെ നില്‍ക്കുന്ന വസ്തുക്കളുടെ നിഴല്‍ പ്രതിഫലിക്കില്ല. നിരവധി പേരാണ് ഇതിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്.
സീറോ ഷാഡോ ദിനം വര്‍ഷത്തില്‍ രണ്ടു തവണ ഭൂമധ്യരേഖയ്ക്ക് സമീപമുള്ള പ്രദേശങ്ങളില്‍, പ്രത്യേകിച്ച് കാപ്രിക്കോണിനും കാന്‍സര്‍ ട്രോപ്പിക്കിനും ഇടയിലാണ് സംഭവിക്കുന്നത്. ഭൂമിയുടെ മധ്യരേഖയ്ക്ക് മുകളില്‍ നേരിട്ട് വരുമ്പോളാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. അതിന്റെ ഫലമായി വസ്തുക്കള്‍ക്കും ജീവജാലങ്ങള്‍ക്കും നിഴലുകള്‍ ഉണ്ടാകില്ല. സൂര്യനെ ചുറ്റുന്ന ഭൂമിക്ക് സ്വഭാവികമായും ഉളള ചെരിവാണ് ഈ പ്രതിഭാസത്തിന് കാരണം.
ഈ പ്രതിഭാസം കാണാന്‍, ഉയരമുള്ള കെട്ടിടങ്ങളോ മരങ്ങളോ പോലെയുള്ള തടസങ്ങളൊന്നുമില്ലാതെ, സൂര്യന്‍ നേരിട്ട് തലയ്ക്ക് മുകളില്‍ നില്‍ക്കുന്ന ഒരു തുറസായ സ്ഥലത്ത് നില്‍ക്കണം. വര്‍ഷം തോറും, സീറോ ഷാഡോ ദിനങ്ങളില്‍, വിദ്യാര്‍ത്ഥികളും ജ്യോതിശാസ്ത്ര വിദഗ്ധരുമെല്ലാം ഈ പ്രതിഭാസം അടുത്തറിയാറുണ്ട്. ഈ വര്‍ഷം ഏപ്രില്‍ 25 ന്, ഉച്ചയ്ക്ക് 12.17 ന്, ബെംഗളൂരുവും സീറോ ഷാഡോ ദിനം എന്ന പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ചിരുന്നു.