ട്വിറ്റര്‍ ആപ്പിന്റെ പുതിയ ആന്‍ഡ്രോയിഡ്, ഐഒഎസ് അപ്‌ഡേറ്റ് അവതരിപ്പിച്ചു. ഇതോടുകൂടി പഴയ ട്വിറ്റര്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഓര്‍മയായി. പുതിയ ലോഗോയും പേരും ഉള്‍പ്പടെയാണ് അപ്‌ഡേറ്റ് എത്തിയിരിക്കുന്നത്. ഡാര്‍ക്ക് തീമിലുള്ള ആപ്പിന്റെ പുതിയ സ്‌ക്രീന്‍ ഷോട്ടുകള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറിലുണ്ട്. എന്നാല്‍ സാധാരണ ലൈറ്റ് തീമും ഇതിലുണ്ട്.
മുമ്പ് ട്വിറ്റര്‍ ലോഗോ ഉണ്ടായിരുന്ന സ്ഥലങ്ങളിലെല്ലാം പുതിയ ലോഗോ സ്ഥാപിച്ചുകൊണ്ടാണ് അപ്‌ഡേറ്റ് അവതരിപ്പിച്ചിരിക്കുന്നത്. എക്‌സ്.കോര്‍പ്പ് ആണ് ആപ്പ് പ്ലേ സ്‌റ്റോറില്‍ വിതരണം ചെയ്യുന്നത്.
ജൂലായ് 23 നാണ് ട്വിറ്റര്‍ റീബ്രാന്റ് ചെയ്യുകയാണെന്ന് കമ്പനി ഉടമ ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച തന്നെ ട്വിറ്ററിന്റെ വെബ്‌സൈറ്റിലെ ലോഗോകള്‍ മാറ്റുകയും ഃ.രീാ എന്ന യുആര്‍എല്‍ സൈറ്റുമായി ബന്ധിപ്പിക്കുകയും ചെയ്തു. ഇതോടൊപ്പം ട്വിറ്ററിന്റെ മറ്റ് സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളിലെ ലോഗോകളും മാറ്റി. ഇപ്പോള്‍ വെബ്‌സൈറ്റിന്റെ െ്രെപമറി ഡൊമൈനിലും വെരിഫൈഡ് അക്കൗണ്ട് സബ്‌സ്‌ക്രിപ്ഷന്റെ പേരായ ‘ട്വിറ്റര്‍ ബ്ലൂ’വിലുമാണ് ‘ട്വിറ്റര്‍’ എന്നുള്ളത്. ഃ.രീാ എന്ന് സെര്‍ച്ച് ചെയ്താല്‍ നേരെ ംംം.ംേശേേലൃ.രീാ എന്ന യുആര്‍എലിലേക്കാണ് റീഡയറക്ട് ചെയ്യപ്പെടുക. ഇതും താമസിയാതെ മാറിയേക്കും.