ഇറാനെതിരായ യുദ്ധത്തിൽ തിടുക്കപ്പെട്ട തീരുമാനമില്ലെന്ന് ട്രംപ്; യുദ്ധാധികാര പ്രമേയം തള്ളി യു.എസ് സെനറ്റ്

വാഷിംഗ്ടൺ: ഇറാനെതിരായ യുദ്ധത്തിൽ തിടുക്കപ്പെട്ട് തീരുമാനങ്ങളൊന്നും എടുക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വർഷാരംഭത്തിന് ശേഷം വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യാമെന്നും ട്രംപ് വ്യക്തമാക്കി.

അതിനിടെ, ഇറാനെതിരായ യുദ്ധത്തിൽ ട്രംപിന്റെ അധികാരങ്ങൾ നിയന്ത്രിക്കാനുള്ള യുദ്ധാധികാര പ്രമേയം യു.എസ് സെനറ്റ് തള്ളി. നേരത്തെ ജനപ്രതിനിധി സഭ പാസാക്കിയ പ്രമേയം സെനറ്റിൽ 48നെതിരെ 51 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.

ഇറാനുമായുള്ള സംഘർഷം തുടരുന്നതിനിടെയാണ് ട്രംപിന്റെ പ്രതികരണം. നാവിക ഉപരോധവും സാമ്പത്തിക സമ്മർദവും തുടരുന്നതിനൊപ്പം ഇസ്രായേലുമായി ചേർന്ന് വീണ്ടും ആക്രമണം നടത്താനുള്ള സാധ്യതയും അമേരിക്ക പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ.

അതേസമയം, ഇറാൻ ജൈവായുധങ്ങളും രാസായുധങ്ങളും നിർമിക്കുന്നുവെന്ന അമേരിക്കയുടെ ആരോപണം ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായേൽ ബഗായ് നിഷേധിച്ചു. അമേരിക്കൻ ഉപരോധം തുടരാൻ അനുവദിക്കില്ലെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡും വ്യക്തമാക്കി.

ഹോർമുസ് കടലിടുക്കിലെ അനധികൃത പാതയിലൂടെ സഞ്ചരിക്കുന്നതിനിടെ മൈനുകളിൽ ഇടിച്ച് രണ്ട് സൂപ്പർ ടാങ്കറുകൾക്ക് തീപിടിച്ചതായും ഐ.ആർ.ജി.സി നാവികസേന അവകാശപ്പെട്ടു.

Related news

ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിക്കുമെന്ന് ട്രംപ്; ലോകം കൂടുതൽ സമാധാനപൂർണമാകുമെന്ന് പ്രതികരണം

വാഷിങ്ടൺ: ഇറാനെതിരായ യുദ്ധം ഉടൻ അവസാനിക്കുമെന്നും അതോടെ ലോകം കൂടുതൽ സമാധാനപൂർണമാകുമെന്നും...

വിമാന സർവീസുകൾ റദ്ദാക്കി; സൗദിയിൽ കുടുങ്ങി പ്രവാസികളും ഉംറ തീർഥാടകരും

ദില്ലി: പശ്ചിമേഷ്യയിലെ സംഘർഷസാഹചര്യത്തെ തുടർന്ന് ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവെച്ചതോടെ സൗദി...

അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലം; ട്രംപിനെ പരിഹസിച്ച് അഭിജീത് ദീപ്‌കെ

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടി നേരിട്ടതിന് പിന്നാലെ പ്രസിഡന്റ്...

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപിന് വൻ തിരിച്ചടി; ജനപ്രതിനിധി സഭയിലും സെനറ്റിലും റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടമായി

വാഷിംഗ്ടൺ: അമേരിക്കൻ കോൺഗ്രസിലേക്കുള്ള ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വൻ...

അമേരിക്ക വിധി എഴുതുന്നു; ട്രംപിന്റെ ഭരണനേട്ടങ്ങൾ വിലയിരുത്തുന്ന നിർണായക ഇടക്കാല തിരഞ്ഞെടുപ്പ് നാളെ!

വാഷിംഗ്ടൺ: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ് നാളെ. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും റിപ്പബ്ലിക്കൻ...