ഷേവ് ചെയ്യാനെത്തി, മുക്കാൽ മണിക്കൂർ കാത്തിരുത്തിയ ശേഷം മടങ്ങാൻ പറഞ്ഞു; ചോദ്യം ചെയ്ത യുവാവിന് മർദനം

കോഴിക്കോട്: നാദാപുരം കല്ലാച്ചിയിൽ ബാർബർഷോപ്പിലെത്തിയ യുവാവിനെ തൊഴിലാളികൾ ക്രൂരമായി മർദിച്ചു. ഏറെ നേരം കാത്തിരിക്കാൻ ആവശ്യപ്പെട്ട ശേഷം മടങ്ങിപ്പോകാൻ പറഞ്ഞത് ചോദ്യം ചെയ്തതിനെ തുടർന്നാണ് മർദനം. ചെറുമോത്ത് സ്വദേശി സമീറിനാണ് മർദനമേറ്റത്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഷേവ് ചെയ്യുന്നതിനായി കല്ലാച്ചിയിലെ ബാർബർഷോപ്പിലെത്തിയ സമീറിനോട് ജീവനക്കാർ കാത്തിരിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് മുക്കാൽ മണിക്കൂറോളം യുവാവ് കടയിൽ കാത്തിരുന്നു.

എന്നാൽ പിന്നീട് കട അടയ്ക്കാൻ പോവുകയാണെന്നും മടങ്ങിപ്പോകണമെന്നും ജീവനക്കാർ സമീറിനോട് ആവശ്യപ്പെട്ടു. ഇതിനെ ചോദ്യം ചെയ്തതോടെ ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായി.

തുടർന്ന് പ്രകോപിതരായ തൊഴിലാളികൾ സമീറിനെ നടുറോഡിൽ വെച്ച് മർദിക്കുകയായിരുന്നു. നാട്ടുകാർ ഇടപെട്ടതോടെയാണ് മർദനം അവസാനിപ്പിച്ചത്. സംഭവത്തിൽ യുപി സ്വദേശികളായ പക്രു, സമീർ എന്നിവർക്കെതിരെ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Related news

    മയിൽപ്പീലി യങ് സ്കോളർഷിപ്പ് പരീക്ഷയ്ക്ക് ഹൈക്കോടതിയുടെ അനുമതി; ഫലം പ്രഖ്യാപിക്കരുത്

    തിരുവനന്തപുരം: മയിൽപ്പീലി യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ ഹൈക്കോടതിയുടെ അനുമതി. ജില്ലാതല...

    മിഠായി കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി ഒന്നരവയസുകാരന് ദാരുണാന്ത്യം

    തൃശൂർ: മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസുകാരന് ദാരുണാന്ത്യം. തൃശൂർ പറപ്പൂക്കര പള്ളത്താണ്...

    ഡ്രൈ ഡേ പിൻവലിക്കാനുള്ള നീക്കത്തിനെതിരെ KCBC; ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് മുന്നറിയിപ്പ്

    കൊച്ചി: സംസ്ഥാനത്ത് ഡ്രൈ ഡേ പിൻവലിക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി...

    ജുവനൈൽ ജസ്റ്റിസ് ആക്ടിൽ ഭേദഗതി വേണം; കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാന സർക്കാർ

    തിരുവനന്തപുരം: പ്രായപൂർത്തിയാകാത്തവർ പ്രതികളാകുന്ന കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ടിൽ...

    ശബരിമല: നവംബർ 30 വരെ പ്രതിദിനം 5,000 വെർച്വൽ ക്യൂ ടിക്കറ്റുകൾ കൂടി അനുവദിക്കും

    പത്തനംതിട്ട: ശബരിമല ദർശനത്തിനായി നവംബർ 30 വരെ പ്രതിദിനം 5,000 വെർച്വൽ...