കൊടും ചൂട് തുടരുന്നു; താപനില നാലു ഡിഗ്രി വരെ കൂടാം

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. ബുധനാഴ്ച വരെ ഉയര്‍ന്ന താപനില തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാമെന്നാണ് മുന്നറിയിപ്പ്.പാലക്കാട്, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയര്‍ന്നേക്കും. കോട്ടയം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, 2024 മാര്‍ച്ച് 20 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

spot_img

Related news

മലപ്പുറത്തെ എസ്ഡിപിഐ ഓഫീസിൽ ഇ.ഡി റെയ്ഡ്

എസ്ഡിപിഐ ഓഫീസില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. മലപ്പുറത്തെ എസ്ഡിപിഐ ഓഫീസിലാണ് ഇ ഡി...

മലയാളികളെ ഉറക്കമുണര്‍ത്തിയിരുന്ന കാലം വിദൂരമല്ല; ഇന്ന് ലോക റേഡിയോദിനം

ഇന്ന് ലോക റേഡിയോദിനം. 1946 ഫെബ്രുവരി 13-നാണ് ഐക്യരാഷ്ട്ര സഭ റേഡിയോ...

കഠിനംകുളം കൊലപാതകത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു: ആതിരയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്താണ് കൊലയാളിയെന്ന് പൊലീസ്‌

തിരുവനന്തപുരം കഠിനംകുളം ആതിര കൊലക്കേസില്‍ പ്രതിയായ ഇന്‍സ്റ്റാഗ്രാം സുഹൃത്തിനെ തിരിച്ചറിഞ്ഞു. എറണാകുളം...

ആവേശത്തോടെ 2025ലേക്ക്; പുതുവര്‍ഷത്തെ വരവേറ്റ് കേരളം

പുതുവര്‍ഷത്തെ വരവേറ്റ് കേരളം. കേരളത്തിലങ്ങോളം ഇങ്ങോളം പുതുവത്സരത്തെ വരവേല്‍ക്കാനുള്ള ആവേശത്തിലായിരുന്നു ആളുകള്‍....

‘രാഷ്ട്രീയ യാത്ര തുടങ്ങിയത് ഇവിടെ നിന്ന്, എന്ത് സംഭവിക്കുമ്പോഴും ആദ്യം ആദ്യം ഓര്‍ക്കുന്ന പേര്’; ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട് നിയുക്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പുതുപ്പള്ളിയിലെത്തി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ചു....