സത്യന്‍ മൊകേരി വയനാട്ടില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

കല്‍പ്പറ്റ: വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രിയങ്ക ഗാന്ധിയെ നേരിടാന്‍ സത്യന്‍ മൊകേരിയെ എല്‍.ഡി.എഫ് കളത്തിലിറക്കും. സത്യന്‍ മൊകേരിയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച തീരുമാനം ഇന്ന് ചേര്‍ന്ന സി.പി.ഐ സംസ്ഥാന കൗണ്‍സിലിലാണ് ഉണ്ടായത്.

സത്യന്‍ മൊകേരിയുടെ പേര് വയനാട് ജില്ല കമ്മിറ്റിയാണ് ശുപാര്‍ശ ചെയ്തത്. സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗമായ ഇദ്ദേഹം മൂന്ന് തവണ എം.എല്‍.എ ആയിട്ടുണ്ട്. മുമ്പ് സത്യന്‍ മൊകേരി മത്സരിച്ചപ്പോള്‍ വയനാട് മണ്ഡലത്തില്‍ സി.പി.ഐ മികച്ച പ്രകടനം നടത്തിയിരുന്നു.

രാഹുല്‍ ഗാന്ധിക്കെതിരെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആനി രാജയായിരുന്നു മത്സരിച്ചിരുന്നത്. റായ്ബറേലി, വയനാട് ലോക്‌സഭ മണ്ഡലങ്ങളില്‍ മത്സരിച്ച രാഹുല്‍ രണ്ടിടത്തും വിജയിച്ചതിനെതുടര്‍ന്ന് വയനാട്ടില്‍നിന്ന് രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

spot_img

Related news

എന്റെ പൊന്നേ; സ്വര്‍ണവില 66,000 എന്ന സര്‍വകാല റെക്കോര്‍ഡില്‍

ഇന്നലത്തെ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുകയറി മുന്‍ റെക്കോര്‍ഡ് ഭേദിച്ചു....

‘ആന എഴുന്നള്ളിപ്പ് സംസ്‌കാരത്തിന്റെ ഭാഗം’; ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

ഉത്സവത്തിനുള്ള ആന എഴുന്നള്ളിപ്പില്‍ ഹൈക്കോടതി ഉത്തരവിന് സ്റ്റേ. ആന എഴുന്നള്ളിപ്പ് സംസ്‌കാരത്തിന്റെ...

കോട്ടക്കലില്‍ ലഹരിക്ക് അടിമയാക്കി പെണ്‍കുട്ടിയെ പീഡിപ്പിച്ചു; നഗ്‌ന ദൃശ്യം പകര്‍ത്തി, പ്രതി അറസ്റ്റില്‍

മലപ്പുറം കോട്ടക്കലില്‍ ഭക്ഷണത്തില്‍ രാസലഹരി കലര്‍ത്തി ലഹരിക്ക് അടിമയാക്കി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ...

ജോലിക്കെന്ന് പറഞ്ഞ് യുവതികളെ കേരളത്തിലെത്തിക്കും; അതിഥി തൊഴിലാളികളുടെ നേതൃത്വത്തില്‍ വളാഞ്ചേരി കേന്ദ്രീകരിച്ചും പെണ്‍വാണിഭം

മലപ്പുറം: മലപ്പുറത്ത് അതിഥി സംസ്ഥാന തൊഴിലാളികളുടെ നേതൃത്വത്തില്‍ പെണ്‍വാണിഭ സംഘങ്ങള്‍ സജീവം....

കഞ്ചാവുമായി പത്താം ക്ലാസുകാരന്‍ പിടിയില്‍

കോട്ടയം പൂഞ്ഞാറില്‍ കഞ്ചാവുമായി പത്താം ക്ലാസുകാരന്‍ പിടിയില്‍. പൂഞ്ഞാര്‍ പനച്ചിപാറയിലാണ് പത്താം...