തൃഷക്കെതിരായ പരാമർശം: ഉദയനിധി സ്റ്റാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ചെന്നൈ: നടി തൃഷക്കെതിരായ വിവാദ പരാമർശത്തിൽ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തഞ്ചാവൂരിലെ വസതിയിൽ നിന്നാണ് തഞ്ചാവൂർ പൊലീസ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്.

മദ്രാസ് ഹൈക്കോടതി ഇന്ന് ഉച്ചയ്ക്ക് ഉദയനിധിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് പൊലീസ് നടപടി. അറസ്റ്റ് ഒഴിവാക്കുന്നതിനായി ഉദയനിധി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു.

തമിഴക വെട്രി കഴകം വനിതാ വിഭാഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തഞ്ചാവൂർ പൊലീസ് നടപടി സ്വീകരിച്ചത്. മുൻകൂർ ജാമ്യം ലഭിക്കാത്ത സാഹചര്യത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന.

കാവേരി നദീജല പ്രശ്നവുമായി ബന്ധപ്പെട്ട് തഞ്ചാവൂരിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിനിടെയാണ് ഉദയനിധി സ്റ്റാലിൻ നടി തൃഷയെ കുറിച്ച് വിവാദ പരാമർശം നടത്തിയത്. പരാമർശത്തിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്.

ഉദയനിധിയുടെ പരാമർശം അപലപനീയവും അറപ്പുളവാക്കുന്നതുമാണെന്ന് തമിഴക വെട്രി കഴകം പ്രതികരിച്ചു. മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ വിമർശനം ഉന്നയിച്ച് സംസാരിക്കുന്നതിനിടെയാണ് ആൾക്കൂട്ടത്തിൽ നിന്ന് ചിലർ തൃഷയുടെ പേര് വിളിച്ചത്. തുടർന്ന് ഉദയനിധി തൃഷയെയും വിജയ്‌യെയും അപമാനിക്കുന്ന തരത്തിൽ ദ്വയാർഥ പ്രയോഗം നടത്തിയെന്നാണ് ആരോപണം.

പിന്നീട് താൻ തമാശയായി പറഞ്ഞതാണെന്ന് ഉദയനിധി വിശദീകരിച്ചെങ്കിലും പ്രസംഗത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അദ്ദേഹത്തിനെതിരെ പ്രതിഷേധവും വിമർശനവും ശക്തമാവുകയായിരുന്നു.

spot_img

Related news

ആകാശച്ചുഴിയിൽപ്പെട്ട് എയർ ഇന്ത്യ വിമാനം; 10 യാത്രക്കാർക്കും രണ്ട് ക്രൂ അംഗങ്ങൾക്കും പരിക്ക്

ന്യൂഡൽഹി: മോശം കാലാവസ്ഥയെ തുടർന്ന് ആകാശച്ചുഴിയിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിലെ 10...

വാട്സ്ആപ്പ് അക്കൗണ്ടുകൾ താൽക്കാലികമായി ബ്ലോക്ക് ചെയ്യുന്നതായി പരാതി; സാങ്കേതിക പ്രശ്നമെന്ന് വിശദീകരണം

ന്യൂഡൽഹി: ഇന്ത്യയിലെ നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പില്ലാതെ താൽക്കാലികമായി ബ്ലോക്ക്...

17 സംസ്ഥാനങ്ങളിൽ കനത്ത മഴ മുന്നറിയിപ്പ്; കേരളത്തിൽ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര...

അസമിൽ പതിനഞ്ചുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം: വ്യാപക പ്രതിഷേധം

ഗുവാഹത്തി: അസമിലെ ഹൈലകണ്ടി ജില്ലയിൽ 15 വയസുകാരിയെ വീട്ടിൽ മരിച്ച നിലയിൽ...

ഉത്തരേന്ത്യയിലും കിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷം; മരണം 82 ആയി

ന്യൂഡൽഹി: ഉത്തരേന്ത്യയിലും അസം, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലും തുടരുന്ന മഴക്കെടുതിയിൽ മരണം...