പാണക്കാട് മണ്ണിടിച്ചിൽ: മാധ്യമപ്രവർത്തകർക്കെതിരായ വ്ളോഗറുടെ പരാമർശം വിവാദത്തിൽ

മലപ്പുറം: പാണക്കാട് മണ്ണിടിച്ചിലിനിടെ അപകടത്തിൽപ്പെട്ട മാധ്യമപ്രവർത്തകർക്കെതിരെ ഇൻസ്റ്റഗ്രാം വ്ളോഗറുടെ വിവാദ പരാമർശം. അപകടത്തിൽപ്പെട്ട മാധ്യമപ്രവർത്തകരെ മണ്ണിനടിയിൽ തന്നെ ഇട്ടുമൂടണമായിരുന്നുവെന്ന തരത്തിലുള്ള പ്രതികരണമാണ് വ്ളോഗർ നടത്തിയത്.

ഇൻസ്റ്റഗ്രാം വീഡിയോ സന്ദേശത്തിലൂടെയാണ് നിസാം എന്നയാൾ വിവാദ പരാമർശം നടത്തിയത്. അപകടസ്ഥലത്ത് മാധ്യമപ്രവർത്തകർ പകർത്തിയ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രതികരണം. സംഭവത്തിൽ മാധ്യമപ്രവർത്തകർക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനവും പ്രതിഷേധവും ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് മലപ്പുറം പാണക്കാട് വേങ്ങര റോഡിലേക്ക് കുന്നിൻ ചെരുവിൽ നിന്ന് വൻതോതിൽ മണ്ണിടിഞ്ഞത്. ആളുകൾ ഇരുവശങ്ങളിലേക്ക് ഓടി മാറിയതിനാൽ വലിയ ദുരന്തം ഒഴിവായി. നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്ന ഭാഗത്തുനിന്നാണ് മണ്ണും കല്ലുകളും റോഡിലേക്ക് പതിച്ചത്.

സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന മലപ്പുറം കൈരളി ടിവി ക്യാമറാമാൻ ജയേഷിന് ഓടി രക്ഷപ്പെടുന്നതിനിടെ നിസാര പരിക്കേറ്റിരുന്നു.

അതേസമയം, മണ്ണിടിച്ചിലുണ്ടായ സ്ഥലത്തിന്റെ ഉടമയുമായി ബന്ധപ്പെട്ട് കൂടുതൽ ആരോപണങ്ങളും പുറത്തുവരുന്നുണ്ട്. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി നൗഫൽ കടക്കാടന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിർമിക്കാൻ പദ്ധതിയിട്ടിരുന്നത് പ്രീമിയം ആയുർവേദ റിസോർട്ടാണെന്നാണ് പുറത്തുവരുന്ന വിവരം.

സ്ഥലവുമായി ബന്ധപ്പെട്ട ഇടപാടുകളിലും നിർമാണ അനുമതികളിലും കൂടുതൽ പരിശോധന വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. മണ്ണെടുക്കുന്നതിനും പാറ പൊട്ടിക്കുന്നതിനും അനുമതി നൽകിയതിൽ അധികൃതർക്ക് വീഴ്ച സംഭവിച്ചോയെന്നതും പരിശോധിക്കുകയാണ്.

നൗഫൽ നഗരസഭയ്ക്കും ജിയോളജി വകുപ്പിനും നൽകിയ വിലാസവുമായി ബന്ധപ്പെട്ടും വ്യക്തത തേടുന്നുണ്ട്. 2018-ൽ ഈ മേഖലയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ഉത്തരവുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

സ്ഥല ഇടപാടിൽ വേങ്ങര കുന്നുംപുറം സ്വദേശിയായ ക്വാറി ഉടമയ്ക്കും പങ്കുണ്ടെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണ്.

spot_img

Related news

വയനാട്ടിൽ റെഡ് അലർട്ട്: നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കൽപ്പറ്റ: വയനാട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച...

തിരുവനന്തപുരം നഗരത്തിൽ കൂടുതൽ പ്രിയദർശിനി ബസ് സർവീസുകൾ ആരംഭിച്ചു

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി കൂടുതൽ പ്രിയദർശിനി ബസ് സർവീസുകൾ...

അഭിമന്യു വധക്കേസ്: നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസിൽ നാല്...

ആറുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസ്: രണ്ട് പ്രതികൾക്ക് 58 വർഷം വീതം കഠിന തടവ്

മൂവാറ്റുപുഴ: ആറുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ രണ്ട് പ്രതികൾക്ക് 58 വർഷം...

എം.വി.ഡി മിന്നൽ പരിശോധന: 48 ചരക്ക് ലോറികൾക്കെതിരെ നടപടി, 16.74 ലക്ഷം രൂപ പിഴ

കൊച്ചി: റോഡപകടങ്ങൾ കുറയ്ക്കുന്നതിനും അമിതഭാരം കയറ്റി സർവീസ് നടത്തുന്ന ചരക്ക് ലോറികളെ...