വന്‍ വിജയം നേടിയ ‘മഞ്ഞുമ്മല്‍ ബോയ്‌സി’നു ശേഷം ചിദംബരം സംവിധാനം ചെയ്ത ‘ബാലന്‍: ദി ബോയ്’ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ‘സീ 5’ (ZEE5) ലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ജൂണ്‍ 19-ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം മികച്ച പ്രേക്ഷക-നിരൂപക പ്രശംസകളാണ് നേടിയത്. തിയേറ്ററുകളിൽ മികച്ച കളക്ഷൻ നേടിയ ചിത്രത്തിന് ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിത്തു മാധവനാണ് തിരക്കഥയൊരുക്കിയത്. കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായ മാര്‍ഷേ ഡു ഫിലിമില്‍ പ്രദര്‍ശിപ്പിച്ചപ്പോഴും ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരമ്മയുടെയും മകന്റെയും ജീവിതത്തിലൂടെ സഞ്ചരിച്ച് വ്യക്തിത്വത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്.
ഫര്‍സാന പാലത്തിങ്കല്‍, ആദിശേഷന്‍, മുഹമ്മദ് സിനാന്‍, ടോവിനോ തോമസ്, ഡോളി ജൂണ്‍, ജീന്‍ പോള്‍ ലാല്‍, ഗിരീഷ് എ.ഡി., ബീന ആന്റണി എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം ഒടിടിയില്‍ എത്തിയിരിക്കുന്നത്. ഷൈജു ഖാലിദ് ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീതവും നിർവ്വഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് വിവേക് ഹര്‍ഷനും, പ്രൊഡക്ഷൻ ഡിസൈൻ അജയന്‍ ചാലിശ്ശേരിയുമാണ് കൈകാര്യം ചെയ്തത്. ഗണപതിയാണ് കാസ്റ്റിംഗ് ഡയറക്ടറും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമായി പ്രവർത്തിച്ചത്.




