ഹാഷിർ നായകനാകുന്ന പുതിയ ചിത്രം ‘ഞൊടി’; ടൈറ്റിൽ റിവീൽ പോസ്റ്റർ പുറത്ത്

കൊച്ചി: ‘വാഴ 2’ന് ശേഷം ഹാഷിർ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം ‘ഞൊടി’യുടെ ടൈറ്റിൽ റിവീൽ പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ ജെ.എസ്. ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അൽ അമീൻ, ലുക്മാൻ, ചന്തു സലിംകുമാർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Super Duper Films ബാനറിൽ അമൽ പോൾസണും Midnight Sun Films ബാനറിൽ ടോണി ജോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച സൂപ്പർ ഡൂപ്പർ ഫിലിംസാണ് ചിത്രത്തിന്റെ നിർമ്മാണ പങ്കാളി.

Icon Cinemas ആണ് ‘ഞൊടി’ തിയേറ്ററുകളിലെത്തിക്കുന്നത്. ‘വാഴ’, ‘എക്കോ’, ‘വാഴ 2’ തുടങ്ങിയ ചിത്രങ്ങളുടെ വിതരണവും ഐക്കൺ സിനിമാസ് നിർവഹിച്ചിരുന്നു.

വ്യത്യസ്തമായ ഡിസൈനും കൗതുകമുണർത്തുന്ന ടാഗ്‌ലൈനും കൊണ്ട് ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റെ ടൈറ്റിൽ റിവീൽ പോസ്റ്റർ. “Looping Soon!” എന്ന സൂചനയും “One More Time” എന്ന ടാഗ്‌ലൈനും ചിത്രത്തിന്റെ കഥ ടൈം-ലൂപ്പ് പശ്ചാത്തലത്തിലാണോ എന്ന ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

ഓരോ നിമിഷവും ആവർത്തിക്കുന്ന ലോകമാണോ ‘ഞൊടി’ അവതരിപ്പിക്കുന്നത്, അതോ വ്യത്യസ്തമായ മറ്റൊരു കഥാപശ്ചാത്തലമാണോ എന്ന ആകാംക്ഷയിലാണ് സിനിമാപ്രേമികൾ. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

spot_img

Related news

മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ!

മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ. അഭിനയജീവിതത്തിൽ അഞ്ച് പതിറ്റാണ്ടുകൾ...

16 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ച് ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ; ‘പാതിരാക്കുറുക്കൻ’ ഒക്ടോബറിൽ

കോമഡി ഫാമിലി എന്റർടെയ്‌നറുമായി 16 വർഷങ്ങൾക്ക് ശേഷം ജഗദീഷ്, മുകേഷ്, സിദ്ദിഖ്,...

‘ലോക’, ‘കളങ്കാവൽ’, ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’; ഹാട്രിക് ബ്ലോക്ക്ബസ്റ്റർ നേട്ടവുമായി ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസ്

മലയാള സിനിമകളെ കേരളത്തിന് പുറത്തുള്ള ഇന്ത്യൻ വിപണികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ...

‘സോൾ മേറ്റ്സ്’ ഹ്രസ്വചിത്രം റിലീസ് ചെയ്തു; ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ വിജയക്കുതിപ്പ് തുടരുന്നു

കൊച്ചി: ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പരിചിതമായ ‘സോൾ...