ബിവറേജ് കോര്‍പ്പറേഷന്റെ നിലമ്പൂരിലെ ചില്ലറ മദ്യ വില്‍പ്പനശാലയില്‍ വിജിലന്‍സ് പരിശോധനയില്‍ താത്കാലിക ജീവനക്കാരനില്‍ നിന്ന് 10,800 രൂപ പിടിച്ചെടുത്തു. വിജിലന്‍സ് സി ഐ ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രാത്രി വൈകിയും പരിശോധന തുടര്‍ന്നു.
ജീവനക്കാര്‍ നേരിട്ട് അധിക പണം ഉപഭോക്താക്കളില്‍ നിന്ന് വാങ്ങുന്നു എന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ അത്തരത്തില്‍ ശേഖരിച്ച പണം പിടിച്ചെടുത്തിരുന്നു.
എന്നാല്‍ ഇപ്പോള്‍ താത്കാലിക ജീവനക്കാര്‍ വഴിയാണ് പണം വാങ്ങുന്നതെന്നാണ് ആരോപണം. വില്‍പ്പന ശാലയിലെ സ്‌റ്റോക്ക് സംബന്ധിച്ച പരിശോധന നടത്തുമെന്നും സി ഐ ജ്യോതിന്ദ്രകുമാര്‍ പറഞ്ഞു. പരിശോധനയില്‍ എസ് ഐ സജി, എ എസ് ഐ ഹനീഫ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ധനേഷ്, അങ്ങാടിപ്പുറം കൃഷി ഓഫീസര്‍ റാഫേല്‍ സേവ്യര്‍ എന്നിവരും പങ്കെടുത്തു.