ഇന്ത്യയിലും കുട്ടികളുടെ ‘സോഷ്യല്‍ മീഡിയ’ ഉപയോഗം നിരോധിക്കണം

ദില്ലി: ഈയടുത്ത് 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഓസ്‌ട്രേലിയ നിരോധിച്ചിരുന്നു. ഇതോടെ ഇന്ത്യയിലും കുട്ടികള്‍ക്ക് സാമൂഹ്യമാധ്യമ അക്കൗണ്ട് എടുക്കുന്നതില്‍ നിയന്ത്രണം വേണമോയെന്ന ചര്‍ച്ചകള്‍ സജീവമാണ്. ദേശീയ മാധ്യമമായ ബിസിനസ് ടുഡേ നടത്തിയ വോട്ടെടുപ്പില്‍ കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കണമെന്ന ആവശ്യം ഇന്ത്യയിലും ശക്തമാണ് എന്നാണ് വ്യക്തമായത്.

കുട്ടികളുടെ സാമൂഹ്യ മാധ്യമ ഉപയോഗം നിയന്ത്രിക്കണമെന്ന ആവശ്യത്തിന് ബിസിനസ് ടുഡേ സര്‍വേയില്‍ വലിയ പിന്തുണ ലഭിച്ചു. ബിസിനസ് ടുഡേ സര്‍വെ സംഘടിപ്പിച്ചത് ലിങ്ക്ഡ്ഇനിലും എക്‌സിലും (പഴയ ട്വിറ്റര്‍) ആണ്. കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം ഇന്ത്യയില്‍ നിരോധിക്കണം എന്ന ആവശ്യത്തെ ലിങ്ക്ഡ്ഇനില്‍ 91 ശതമാനം പേരും, എക്‌സില്‍ 94.3 പേരും പിന്തുണച്ചു. പൊതുസമൂഹത്തിനുള്ളില്‍ കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍ എന്ന് ബിസിനസ് ടുഡേ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

പതിനാറ് വയസില്‍ താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം ഓസ്‌ട്രേലിയ നിരോധിച്ചതാണ് ഇന്ത്യയിലും ചര്‍ച്ചയ്ക്ക് വഴിവെച്ചത്. കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കുന്ന ആദ്യ രാജ്യമാണ് ഓസ്‌ട്രേലിയ. ഏറെക്കാലമായി ചര്‍ച്ച ചെയ്തിരുന്ന നിയമം ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ കുട്ടികള്‍ക്ക് അക്കൗണ്ട് എടുക്കാന്‍ പറ്റാത്ത തരത്തില്‍ നയമാറ്റം കൊണ്ടുവരണമെന്ന് ഓസ്‌ട്രേലിയയിലെ നിയമം ആവശ്യപ്പെടുന്നു. 2025 മുതല്‍ ഓസ്‌ട്രേലിയയില്‍ പുതിയ സോഷ്യല്‍ മീഡിയ നിയമം നിലവില്‍ വരും.

അടുത്ത വര്‍ഷം മുതല്‍ ഓസ്‌ട്രേലിയയില്‍ നിയമം ലംഘിച്ചാല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ വന്‍ തുക പിഴ ചുമത്തും. 50 മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളറാണ് പിഴയെന്നാണ് ഇപ്പോഴത്തെ തീരുമാനം.

spot_img

Related news

ചരിത്രമെഴുതി ഐഎസ്ആര്‍ഒ; സ്‌പെഡെക്‌സ് ദൗത്യം വിജയകരം

സ്‌പേസ് ഡോക്കിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. ബഹിരാകാശത്ത് എത്തിയ ഇരട്ട...

3600 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ

3600 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഇന്റേണല്‍ മെമ്മോ അനുസരിച്ച്...

കാന്‍ഡി ക്രഷും ടെമ്പിള്‍ റണും ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? സൂക്ഷിച്ചോളൂ നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടാം

ഫോണില്‍ നമ്മള്‍ ഉപയോഗിക്കുന്ന പല ആപ്പ്‌ളിക്കേഷനുകളും അത്ര സുരക്ഷിതമല്ല. ജനുവരിയില്‍ 404...

കടല വേവിക്കാന്‍ ഗ്യാസ് അടുപ്പില്‍ വെച്ച് കിടന്നുറങ്ങി; വിഷപ്പുക ശ്വസിച്ച യുവാക്കള്‍ക്ക് ദാരുണാന്ത്യം

നോയിഡയില്‍ ചോലെ ബട്ടൂര തയ്യാറാക്കാന്‍ തലേദിവസം രാത്രികടല ഗ്യാസ് അടുപ്പില്‍ വേവിക്കാന്‍വെച്ചു...

കിങ്ഫിഷർ, ഹൈനകൻ ബിയറുകൾ ഇനി മുതൽ കിട്ടില്ല; വിതരണം നിർത്തുന്നതായി നിർമാതാക്കൾ

കിങ്ഫിഷര്‍, ഹൈനകന്‍ ബിയറുകള്‍ തെലങ്കാനയില്‍ ഇനി കിട്ടില്ല. ഹൈദരാബാദ് അടക്കം തെലങ്കാനയിലാകെ...