കുംഭമേള നടക്കുന്ന പ്രദേശത്തെ പുതിയ ജില്ലയായി പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

പ്രയാഗ്രാജില്‍ മഹാകുംഭമേള നടക്കുന്ന സ്ഥലത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുതിയ ജില്ലയായി പ്രഖ്യാപിച്ചു. ഭക്തര്‍ക്ക് മികച്ച സേവനം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ജില്ല രൂപവത്കരിച്ചതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

ജനുവരിയില്‍ നടക്കാനിരിക്കുന്ന മഹാകുംഭമേളയുടെ സുഗമമായ നടത്തിപ്പിനുവേണ്ടിയാണ് പ്രത്യേക ജില്ല രൂപവത്കരിച്ചതെന്നാണ് വിശദീകരണം. പുതിയ ജില്ല മഹാകുംഭമേള എന്ന പേരില്‍ തന്നെയാണ് അറിയപ്പെടുക.

കുംഭമേളയുടെ ഒരുക്കങ്ങള്‍ക്കും മേള നടക്കുന്ന സമയത്ത് നല്‍കുന്ന സേവനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥരെ നിയമിക്കും. കുംഭമേള നടക്കുന്നത് 12 വര്‍ഷത്തിലൊരിക്കലാണ്. ജനുവരി 13-ന് ആരംഭിക്കുന്ന കുംഭമേള ഫെബ്രുവരി 26 വരെ നീണ്ടുനില്‍ക്കും.

spot_img

Related news

സുപ്രീംകോടതിയുടെ അന്‍പത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ബി.ആര്‍ ഗവായ് ചുമതലയേറ്റു

ന്യൂഡല്‍ഹി: സുപ്രിംകോടതിയുടെ അന്‍പത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണന്‍...

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയം 88.39%

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പ്ലസ് ടു പരീക്ഷാ...

ജനജീവിതം സാധാരണനിലയിലേക്ക്; കാശ്‌മീരില്‍ വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും

സംഘര്‍ഷ സാഹചര്യം പൂര്‍ണമായി ഒഴിഞ്ഞതോടെ ഇന്ത്യാ-പാക് അതിര്‍ത്തികള്‍ ശാന്തമാകുന്നു. ജമ്മു, സാംബ,...

വിരാട് കോഹ്‌ലി ടെസ്റ്റില്‍ നിന്ന് വിരമിച്ചു; ഒരു കാലത്തിന് വിരാമം

സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു....

സുരക്ഷാ കാരണങ്ങളാല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച ഐപിഎല്‍ മെയ് 16ന് പുനരാരംഭിച്ചേക്കും; ഫൈനല്‍ മെയ് 30നെന്നും റിപ്പോര്‍ട്ട്

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൈനിക സംഘര്‍ഷത്തെത്തുടര്‍ന്ന് 2025 ഐപിഎല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതിന്...