‘ബിയോണ്ട് ദി ഫെയറിടെയില്‍’ ഡോക്യുമെന്ററി വിവാദം; നയന്‍താരയ്‌ക്കെതിരെ ധനുഷ് ഹൈക്കോടതിയില്‍

ചെന്നൈ: നെറ്റ്ഫിക്ല്‌സ് ഡോക്യുമെന്ററി തര്‍ക്കം കോടതിയില്‍. ധനുഷ് നയന്‍താരയ്‌ക്കെതിരെ ഹൈക്കോടതിയില്‍ സിവില്‍ അന്യായം ഫയല്‍ ചെയ്തു. ധനുഷ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത് നയന്‍താര പകര്‍പ്പവകാശം ലംഘിച്ചെന്നാണ്.

ബിയോണ്ട് ദി ഫെയറിടെയില്‍ എന്ന ഡോക്യുമെന്ററിക്കായി ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് എന്‍ഒസി നല്‍കാത്തതിനെ കുറിച്ച് ധനുഷിനെ അഭിസംബോധന ചെയ്ത തുറന്ന കത്ത് പങ്കുവെച്ച് നയന്‍താര രംഗത്തെത്തിയതോടെയാണ് വിവാദം കോളിവുഡില്‍ ആളിക്കത്തിയത്. പിന്നീട് നെറ്റ്ഫ്‌ലിക്‌സില്‍ ചിത്രത്തിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ട് ഡോക്യൂമെന്ററി റീലീസ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ധനുഷ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ധനുഷ്- നയന്‍താര വിവാദങ്ങള്‍ക്ക് കാരണമായ ‘നാനും റൗഡി താന്‍ ‘സിനിമയുടെ അണിയറദൃശ്യങ്ങളും ഡോക്യുമെന്റിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. സെറ്റില്‍ താരങ്ങള്‍ക്ക് വിഘ്നേഷ് നിര്‍ദേശം നല്‍കുന്നതും നയന്‍താരയോട് സംസാരിക്കുന്നതും ഡോക്യൂമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിന്റെ ബിടിഎസ് ദൃശ്യങ്ങളും നിര്‍മാതാവിന് അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി നയന്‍താരയ്ക്ക് ധനുഷ് നേരത്തെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

ഇക്കഴിഞ്ഞ നവംബര്‍ 16ന് ആണ് നയന്‍താര ധനുഷിനെതിരെ പരസ്യമായി രംഗത്ത് എത്തിയത്. നാനും റൗഡി താന്‍ എന്ന സിനിമയില്‍ നിന്നുള്ള പാട്ടുകളും രംഗങ്ങളും ബിടിഎസ് ദൃശ്യങ്ങളും ഉപയോഗിക്കാന്‍ ധനുഷ് എന്‍ഒസി നല്‍കിയില്ലെന്നാണ് നയന്‍താര ആരോപിച്ചത്. ചിത്രത്തിന്റെ മൂന്ന് സെക്കന്റ് മാത്രമുള്ള ബിടിഎസ് വീഡിയോ ഉപയോഗിച്ചതിന് ധനുഷ് തങ്ങള്‍ക്കെതിരെ 10 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചെന്ന് നയന്‍താര പറഞ്ഞിരുന്നു.

നെറ്റ്ഫ്‌ലിക്‌സില്‍ നവംബര്‍ 18ന് റിലീസ് ആയ നയന്‍താര- വിഘ്‌നേഷ് ദമ്പതികളുടെ ബിയോണ്ട് ദി ഫെയറിടെയില്‍ ഡോക്യുമെന്ററി ഗൗതം വാസുദേവ് മേനോന്‍ ആണ് സംവിധാനം ചെയ്തത്. സിനിമാതാരം, ലേഡി സൂപ്പര്‍സ്റ്റാര്‍, മകള്‍, സഹോദരി, ജീവിതപങ്കാളി, അമ്മ, സുഹൃത്ത് എന്നിങ്ങനെ നയന്‍താരയുടെ ജീവിത വേഷങ്ങള്‍ വീഡിയോയില്‍ ഉണ്ട്.

വിഘ്‌നേഷ് ശിവനും നയന്‍താരയും വിവാഹിതരായത് 2022ല്‍ ആയിരുന്നു. 2015ല്‍ റിലീസ് ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തിലാണ് വിഘ്‌നേഷും നയന്‍സും ഒന്നിച്ചത്. ഇരുവരും ഇവിടെ വച്ച് പ്രണയത്തില്‍ ആകുകയായിരുന്നു. 2022 ഒക്ടോബറില്‍ വാടക ഗര്‍ഭധാരണത്തിലൂടെ ഉലഗം, ഉയിര്‍ എന്നീ ഇരട്ട കുട്ടികളെ ദമ്പതികള്‍ക്ക് ലഭിക്കുകയും ചെയ്തിരുന്നു.

spot_img

Related news

ചരിത്രത്തിലേക്കൊരു തിരിഞ്ഞു നോട്ടം; പ്രേക്ഷകർ ഏറ്റെടുത്ത് ടോവിനോ നായകനായ ‘നരിവേട്ട’

കണ്ടുകൊണ്ടിരിക്കുന്നവരുടെ ഉള്ളിലേക്ക് മൂര്‍ച്ചയേറിയ ആയുധംപോലെ തുളഞ്ഞുകയറുന്ന ചില ചിത്രങ്ങളുണ്ട്. പറയുന്ന വിഷയംകൊണ്ടും...

ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് 2024: ഫെമിനിച്ചി ഫാത്തിമ മികച്ച ചിത്രം, ടൊവിനോ മികച്ച നടന്‍

തിരുവനന്തപുരം: 2024ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡില്‍...

മലയാള സിനിമയില്‍ ഇത് ചരിത്രം; ‘എമ്പുരാന്റെ’ ആഗോള തിയേറ്റര്‍ ഷെയര്‍ 100 കോടി കടന്നു

മലയാള സിനിമയില്‍ പുതിയ റെക്കോഡിട്ട് പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍. ചിത്രത്തിന്റെ ആഗോളതലത്തിലുള്ള...

വിവാദങ്ങൾക്കിടെ എമ്പുരാൻറെ റീ എഡിറ്റ് പതിപ്പ് ഇന്ന് മുതൽ തിയറ്ററുകളിൽ

കൊച്ചി: വിവാദങ്ങള്‍ക്കിടെ എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് തിയറ്ററുകളിലെത്തി. വ്യാപകമായ പ്രതിഷേധത്തെത്തുടര്‍ന്ന്...