സര്‍വകാല തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി ഇന്ത്യന്‍ രൂപ

സര്‍വകാല തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി ഇന്ത്യന്‍ രൂപ. നാല് പൈസ കൂടി ഇടിഞ്ഞ് ഡോളറിനെതിരെ 84.76 എന്ന നിരക്കിലേക്കാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം താഴ്ന്നിരിക്കുന്നത്. ഡൊണാള്‍ഡ് ട്രംപ് ബ്രിക്സ് കറന്‍സിയെക്കുറിച്ച് നല്‍കിയ സൂചന, യൂറോ സോണിലെ രാഷ്ട്രീയ പ്രശ്നങ്ങള്‍ മുതലായവ വലിയ അളവോളം രൂപയുടെ വിലയിടിവിനെ സ്വാധീനിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ഇത്രയേറെ പ്രതികൂല സാഹചര്യമുണ്ടായിട്ടും വളരെ മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുന്ന ഏഷ്യന്‍ കറന്‍സിയായി ഇന്ത്യന്‍ രൂപയ്ക്ക് മാറാന്‍ കഴിഞ്ഞതായി മന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കി.

രൂപ 84.75 എന്ന നിരക്കിലാണ് ഇന്റര്‍ ബാങ്ക് ഫോറിന്‍ എക്സ്ചേഞ്ചില്‍ വ്യാപാരം തുടങ്ങിയത്. രൂപയുടെ മൂല്യം തിങ്കളാഴ്ച 12 പൈസ ഇടിഞ്ഞ് റെക്കോര്‍ഡ് താഴ്ചയായ 84.72ലെത്തിയിരുന്നു.

ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.18 ശതമാനം ഉയര്‍ന്ന് ബാരലിന് 71.96 ഡോളറിലെത്തി. സംസ്ഥാനത്തെ സ്വര്‍ണവിലയും ഇന്ന് വര്‍ധിച്ചിട്ടുണ്ട്. ഒരു പവന്‍ സ്വര്‍ണത്തിന് 57040 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന പുരോഗമിക്കുന്നത്.

spot_img

Related news

പാലല്ല, ശുദ്ധമായ വിഷം! മഹാരാഷ്ട്രയിൽ വിപണിയിലെത്തിയത് 2.5 കോടി ലിറ്റർ വ്യാജപ്പാൽ; വഴിത്തിരിവായത് സംയുക്ത പരിശോധന

മഹാരാഷ്ട്രയിലെ ധാരാശിവ് ജില്ലയിൽ വൻ വ്യാജപ്പാൽ നിർമാണവും വിതരണവും നടന്നതായി അന്വേഷണത്തിൽ...

രാജ്യവ്യാപകമായി ലൈംഗിക വിദ്യാഭ്യാസം നിർബന്ധമാക്കാൻ കേന്ദ്രം; നിലപാട് സുപ്രീംകോടതിയിൽ വ്യക്തമാക്കി!

സ്കൂളുകളിലും കോളജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ കേന്ദ്ര സർക്കാർ...

മഹാരാഷ്ട്ര അധ്യാപക യോഗ്യതാ പരീക്ഷാ വിവാദം: സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

മഹാരാഷ്ട്ര അധ്യാപക യോഗ്യതാ പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ പുതിയ പരീക്ഷാ തീയതി...

തമിഴ്‌നാട്ടിലെ ഗോവധ നിരോധനത്തിന് സുപ്രീംകോടതിയുടെ പൂട്ട്; മദ്രാസ് ഹൈക്കോടതി ഉത്തരവിന് ഇടക്കാല സ്റ്റേ

ചെന്നൈ: തമിഴ്നാട്ടിൽ ഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയുടെ ഇടക്കാല...