സാംസ്‌കാരിക കൂട്ടായ്മകളില്‍ പ്രവര്‍ത്തിക്കുന്നത് ഓഫീസ് സമയം കഴിഞ്ഞ്; ഉത്തരവിറക്കി സര്‍ക്കാര്‍

സാംസ്‌കാരിക കൂട്ടായ്മകള്‍ ഉള്‍പ്പെടെയുള്ളവ ഓഫീസ് സമയത്ത് വേണ്ടെന്ന് സര്‍ക്കാര്‍. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് ഉത്തരവിറക്കി. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാകുന്ന രീതിയില്‍ ഓഫീസുകളില്‍ കള്‍ച്ചറല്‍ ഫോറങ്ങളും വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

സര്‍ക്കാര്‍ ജീവനക്കാരുടെ നിലവിലുള്ള പെരുമാറ്റ ചട്ടങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കും അനുസൃതമല്ലാത്ത കൂട്ടായ്മകള്‍ ഒഴിവാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി. മേലധികാരികള്‍ ഈ വിഷയത്തില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം എന്നും സ്‌പെഷ്യല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. ഓഫീസ് സമയം കഴിഞ്ഞ് മതി സാംസ്‌കാരിക കൂട്ടായ്മകളില്‍ പ്രവര്‍ത്തിക്കുന്നത്. ഉത്തരവ് ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

spot_img

Related news

മലപ്പുറത്തെ എസ്ഡിപിഐ ഓഫീസിൽ ഇ.ഡി റെയ്ഡ്

എസ്ഡിപിഐ ഓഫീസില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. മലപ്പുറത്തെ എസ്ഡിപിഐ ഓഫീസിലാണ് ഇ ഡി...

മലയാളികളെ ഉറക്കമുണര്‍ത്തിയിരുന്ന കാലം വിദൂരമല്ല; ഇന്ന് ലോക റേഡിയോദിനം

ഇന്ന് ലോക റേഡിയോദിനം. 1946 ഫെബ്രുവരി 13-നാണ് ഐക്യരാഷ്ട്ര സഭ റേഡിയോ...

കഠിനംകുളം കൊലപാതകത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു: ആതിരയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്താണ് കൊലയാളിയെന്ന് പൊലീസ്‌

തിരുവനന്തപുരം കഠിനംകുളം ആതിര കൊലക്കേസില്‍ പ്രതിയായ ഇന്‍സ്റ്റാഗ്രാം സുഹൃത്തിനെ തിരിച്ചറിഞ്ഞു. എറണാകുളം...

ആവേശത്തോടെ 2025ലേക്ക്; പുതുവര്‍ഷത്തെ വരവേറ്റ് കേരളം

പുതുവര്‍ഷത്തെ വരവേറ്റ് കേരളം. കേരളത്തിലങ്ങോളം ഇങ്ങോളം പുതുവത്സരത്തെ വരവേല്‍ക്കാനുള്ള ആവേശത്തിലായിരുന്നു ആളുകള്‍....

‘രാഷ്ട്രീയ യാത്ര തുടങ്ങിയത് ഇവിടെ നിന്ന്, എന്ത് സംഭവിക്കുമ്പോഴും ആദ്യം ആദ്യം ഓര്‍ക്കുന്ന പേര്’; ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട് നിയുക്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പുതുപ്പള്ളിയിലെത്തി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ചു....