പെന്‍ഷന്‍ വിതരണം ചെയ്യുന്നത് മൊബൈലില്‍ പകര്‍ത്തണം; ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് അവസാനിപ്പിക്കാന്‍ ആപ്പ് വരുന്നു

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് അവസാനിപ്പിക്കാന്‍ മൊബൈല്‍ ആപ്പ് വരുന്നു. നേരിട്ട് പെന്‍ഷന്‍ വിതരണം ചെയ്യുന്നതിലൂടെയുള്ള തട്ടിപ്പ് തടയാനാണ് ആപ്പ്. നേരിട്ട് പെന്‍ഷന്‍ വിതരണം ചെയ്യുന്നത് മൊബൈലില്‍ പകര്‍ത്തി ആപ്പില്‍ അപ്‌ലോഡ് ചെയ്യാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ധനവകുപ്പ് തീരുമാനം തദ്ദേശ വകപ്പുമായി ആലോചിച്ച് നടപ്പാക്കും.

അനധികൃതമായി ക്ഷേമ പെന്‍ഷന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ കൈപ്പറ്റിയെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. സര്‍ക്കാര്‍ ജീവനക്കാരും, പെന്‍ഷന്‍കാരും, താല്‍ക്കാലിക ജീവനക്കാരും ഉള്‍പ്പെടുന്ന 9201 പേര്‍ സര്‍ക്കാരിനെ കബിളിപ്പിച്ച് ക്ഷേമപെന്‍ഷന്‍ തട്ടിയെടുത്തെന്നായിരുന്നു സി&എജി കണ്ടെത്തല്‍. ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ വകുപ്പ് തല നടപടികളിലേയ്ക്ക് വേഗത്തില്‍ കടക്കാനാണ് വകുപ്പുകളുടെ തീരുമാനം. അതാത് വകുപ്പുകളിലേക്ക് ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടിക ധനവകുപ്പ് കൈമാറും. അനര്‍ഹര്‍ കയറിക്കൂടാന്‍ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും.

വാര്‍ഷിക മസ്റ്ററിങ്ങ് പെന്‍ഷന്‍ വിതരണത്തിനായി നിര്‍ബന്ധമാക്കും. ഇതിന് ഫെയ്‌സ് ഓതന്റിക്കേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനും വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ എന്നിവ നിര്‍ബന്ധമാക്കുന്നതിനും ആലോചനയുണ്ട്. ക്ഷേമപെന്‍ഷന്‍ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ ആലോചനയിലുണ്ട്. ഗുണഭോക്താക്കളുടെ അര്‍ഹത കൃത്യമായ ഇടവേളകളില്‍ പരിശോധിച്ച് ഉറപ്പിക്കാനാണ് തീരുമാനം.

spot_img

Related news

റെക്കോര്‍ഡിനരികില്‍ സ്വര്‍ണവില; പവന് 480 രൂപ വര്‍ദ്ധിച്ച് 59,600 രൂപയായി

കൊച്ചി: റെക്കോര്‍ഡിനരികില്‍ സ്വര്‍ണവില. ഗ്രാമിന് ഇന്ന് 60 രൂപയാണ് വര്‍ദ്ധിച്ചത്. 7,450...

സമാധി വിവാദത്തിലും ‘സബ്കലക്ടറെ’ തിരഞ്ഞ് സൈബര്‍ ലോകം

തിരുവനന്തപുരം: തിരുവനന്തപുരം സബ് കലക്ടറാണ് ഒരൊറ്റ വാര്‍ത്ത കൊണ്ട് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്....

വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കം പൊട്ടിച്ചു; കൈക്കുഞ്ഞ് ഗുരുതരാവസ്ഥയില്‍

കണ്ണൂര്‍: വിവാഹ ആഘോഷത്തിനിടെ ഉഗ്രശേഷിയുള്ള പടക്കം പൊട്ടിച്ച ശബ്ദം കേട്ട് കുഞ്ഞിന്...

കറുത്ത നിറമായതിനാല്‍ വെയില്‍ കൊള്ളരുതെന്ന പരിഹാസം; ഷഹാന ഭര്‍തൃഗൃഹത്തില്‍ നേരിട്ടത് കടുത്ത മാനസിക പീഡനം

കൊണ്ടോട്ടിയില്‍ ജീവനൊടുക്കിയ നവവധു ഷഹാന മുംതാസ് ഭര്‍തൃഗൃഹത്തില്‍ നിന്ന് നേരിട്ടത് കടുത്ത...

കാട്ടാന ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം മൂത്തേടത്ത് കാട്ടാന ആക്രമണം ഒരു സ്ത്രീ മരിച്ചു. ഉച്ചക്കുളം...