ലക്കി ഭാസ്‌കര്‍ ഒടിടിയില്‍; ചിത്രത്തിന് വന്‍ പ്രതികരണം

ദുല്‍ഖര്‍ നായകനായി വന്ന് ഹിറ്റായ ചിത്രമാണ് ലക്കി ഭാസ്‌കര്‍. പ്രതീക്ഷകള്‍ക്കപ്പുറം ലക്കി ഭാസ്‌കര്‍ ഹിറ്റായിരിക്കുകയാണെന്നാണ് കളക്ഷന്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലക്കി ഭാസ്‌കര്‍ ആഗോളതലത്തില്‍ 111 കോടി രൂപയിലധികം നേടിയിട്ടുണ്ട്. ഒടിടിയിലും പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ് ചിത്രം. ഒടിടിയില്‍ നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ഒടിടിയിലും ദുല്‍ഖര്‍ ചിത്രം നേടുന്നത്. നേരിട്ട പരാജയങ്ങളെയെല്ലാം പഴങ്കഥയാക്കി വമ്പന്‍ തിരിച്ചുവരവാണ് ദുല്‍ഖര്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മൗത്ത് പബ്ലിസിറ്റിയുമായതോടെ ചിത്രത്തിന് കൂടുതല്‍ സ്‌ക്രീനുകള്‍ ലഭിക്കുകയും ഭാഷാഭേദമന്യേ ഹിറ്റാകുകയും ചെയ്യുകയായിരുന്നു.

ലക്കി ഭാസ്‌കര്‍ വങ്കി അറ്റ്‌ലൂരിയാണ് തിരക്കഥ എഴുതി സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മീനാക്ഷി ചൗധരിയാണ് നായികയായി എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാണം സിതാര എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ ആണ്. ദുല്‍ഖര്‍ ചിത്രത്തിന്റെ പിആര്‍ഒ ശബരിയാണ്.

മലയാളത്തില്‍ ഒടുവില്‍ ദുല്‍ഖറിന്റേതായെത്തിയത് കിംഗ് ഓഫ് കൊത്തയാണ്. ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത സംവിധാനം ചെയ്തത് അഭിലാഷ് ജോഷിയാണ്. നിമീഷ് രവിയാണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്. ജേക്‌സ് ബിജോയ്‌യും ഷാന്‍ റഹ്മാനുമാണ് സംഗീതം ഒരുക്കിയത്. അഭിലാഷ് എന്‍ ചന്ദ്രനായിരുന്നു തിരക്കഥ. ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത സിനിമയില്‍ പ്രസന്ന, ചെമ്പന്‍ വിനോദ്, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ എന്നീ താരങ്ങളും പ്രധാന വേഷങ്ങളില്‍ ഉണ്ടായിരുന്നു. സംഘട്ടനം രാജശേഖര്‍ നിര്‍വഹിച്ച ദുല്‍ഖര്‍ ചിത്രത്തിന്റെ മേക്കപ്പ് റോണെക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ നിമേഷ് താനൂര്‍, കൊറിയോഗ്രാഫി ഷെറീഫ്, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വര്‍, സ്റ്റില്‍ ഷുഹൈബ് എസ് ബി കെയുമാണ്.

spot_img

Related news

ചലച്ചിത്ര അക്കാദമിയിൽ അഴിച്ചുപണി: റസൂൽ പൂക്കുട്ടി രാജിവെച്ചു; പ്രേംകുമാർ പുതിയ ചെയർമാനായേക്കും

സംസ്ഥാനത്ത് സർക്കാർ മാറിയ പശ്ചാത്തലത്തിൽ ചലച്ചിത്ര അക്കാദമിയിൽ കൂട്ടരാജി. അക്കാദമി ചെയർമാൻ...

ഭാവപ്പകർച്ചകളുടെ വിസ്മയഗോപുരം; മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് 66-ാം ജന്മദിനം!

മലയാളികളുടെ പ്രിയപ്പെട്ട 'ലാലേട്ടന്' ഇന്ന് 66-ാം ജന്മദിനം. ഭാവപ്പകർച്ചകളുടെ വിസ്മയഗോപുരമായി, വില്ലൻ...

വീണ്ടുമൊരു സൂര്യ തരംഗം! ബോക്സ് ഓഫീസിൽ കോടികൾ വാരി ‘കറുപ്പ്’; തൃഷയ്ക്കൊപ്പമുള്ള മേക്കോവർ ഹിറ്റ്!

തെന്നിന്ത്യൻ സിനിമാ ലോകം കാത്തിരുന്ന സൂര്യയുടെ പുതിയ ചിത്രം 'കറുപ്പ്' തിയറ്ററുകളിൽ...

കല്യാണി പണിക്കരുടെ അരങ്ങേറ്റ ചിത്രം; ‘മധുവിധു’ ഒടിടി സ്ട്രീമിംഗ് തിയതി പ്രഖ്യാപിച്ചു

തിയറ്ററുകളിൽ ചിരിയുടെ പൂത്തിരി കത്തിച്ച ഷറഫുദ്ദീൻ ചിത്രം ‘മധുവിധു’ ഒടിടിയിലെത്തുന്നു. കുടുംബബന്ധങ്ങളുടെയും...

ആഗോളതലത്തിൽ 29 കോടി; തിയേറ്ററുകളിൽ വൻ തരംഗമായി മമ്മൂട്ടി-മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’

വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച മഹേഷ് നാരായണൻ ചിത്രം പേട്രിയറ്റ്...