ഡിസംബര്‍ 13 മുതല്‍ ‘ബോഗയ്ന്‍വില്ല’ ഒടിടിയില്‍

അമല്‍ നീരദ് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ബോഗയ്ന്‍വില്ല ഒടിടിയിലേക്ക് എത്തുകയാണ്. ഡിസംബര്‍ 13 മുതല്‍ സോണി ലൈവ് പ്ലാറ്റ്ഫോമില്‍ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. അമല്‍ നീരദ് ഭീഷ്മപര്‍വ്വത്തിന് ശേഷം സംവിധാനം ചെയ്ത ചിത്രമാണ് ബോഗയ്ന്‍വില്ല.

ഒക്ടോബര്‍ 17ന് റിലീസ് ചെയ്ത ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയിരുന്നു. 36.70 കോടി ആണ് ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷന്‍. തിയറ്റര്‍ റിലീസ് കഴിഞ്ഞ് 57 ദിനങ്ങള്‍ക്കിപ്പുറമാണ് ഒടിടിയില്‍ എത്തുക. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാവും.

11 വര്‍ഷങ്ങള്‍ക്ക് ശേഷം ജ്യോതിര്‍മയി തിരിച്ചെത്തിയ ചിത്രം കൂടിയായതിനാല്‍ ബോഗയ്ന്‍വില്ല ഏറെ ശ്രദ്ധ നേടിയിരുന്നു. അമല്‍ നീരദിന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന ആദ്യ ചിത്രവും ഇതാണ്. ഷറഫുദ്ദീന്‍, വീണ നന്ദകുമാര്‍, ശ്രിന്ദ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തി.

അമല്‍ നീരദും യുവ എഴുത്തുകാരന്‍ ലാജോ ജോസും ചേര്‍ന്ന് രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രനാണ്. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റേയും ഉദയ പിക്ചേഴ്സിന്റേയും ബാനറില്‍ ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനുമാണ് നിര്‍മാണം. രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ക്ക് ശേഷം വിനായക് ശശികുമാര്‍, സുഷിന്‍ ശ്യാം കോംബോ സംഗീതം നിര്‍വഹിച്ച ചിത്രം കൂടിയാണിത്.

spot_img

Related news

നാർസിസിസ്റ്റിക് അബ്യൂസ് നേരിട്ടു; അനുഭവം തുറന്നുപറഞ്ഞ് അനുപമ പരമേശ്വരൻ

രണ്ട് വർഷത്തോളം താൻ നാർസിസിസ്റ്റിക് അബ്യൂസ് നേരിട്ടെന്നും ഇപ്പോൾ അതിൽ നിന്ന്...

സൂര്യയുടെ ‘വിശ്വനാഥ് ആൻഡ് സൺസ്’ നാളെ തിയറ്ററുകളിൽ

സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ‘വിശ്വനാഥ്...

നായകനായി ലോകേഷ് കനകരാജ്; ‘ഡിസി’ക്ക് മികച്ച പ്രതികരണം

ചെന്നൈ: സംവിധായകനെന്ന നിലയിൽ ത്രില്ലർ മുഹൂർത്തങ്ങളിലൂടെ പ്രേക്ഷകരെ ആവേശത്തിലാക്കിയ ലോകേഷ് കനകരാജ്...

ഉർവശിയും ജോജു ജോർജും ആദ്യമായി ഒന്നിക്കുന്നു; ‘ആശ’ സെപ്റ്റംബർ നാലിന് തിയേറ്ററുകളിൽ

മലയാളത്തിന്റെ പ്രിയതാരങ്ങളായ ഉർവശിയും ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന 'ആശ' എന്ന...

ഹാഷിർ നായകനാകുന്ന പുതിയ ചിത്രം ‘ഞൊടി’; ടൈറ്റിൽ റിവീൽ പോസ്റ്റർ പുറത്ത്

കൊച്ചി: ‘വാഴ 2’ന് ശേഷം ഹാഷിർ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം...