‘രാഷ്ട്രീയ യാത്ര തുടങ്ങിയത് ഇവിടെ നിന്ന്, എന്ത് സംഭവിക്കുമ്പോഴും ആദ്യം ആദ്യം ഓര്‍ക്കുന്ന പേര്’; ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട് നിയുക്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പുതുപ്പള്ളിയിലെത്തി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ചു. രാവിലെ 10 മണിയോട് കൂടിയായിരുന്നു സന്ദര്‍ശനം. കല്ലറയില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ച അദ്ദേഹം പുഷ്പാര്‍ച്ചനയും നടത്തി. രാഷ്ട്രീയ യാത്ര തുടങ്ങിയതും മുന്നോട്ട് പോകുന്നതും ഇവിടെ നിന്നാണെന്നും രാഷ്ട്രീയത്തില്‍ മാത്രമല്ല ജീവിതത്തില്‍ എന്തൊക്കെ സംഭവിക്കുമ്പോഴും ആദ്യം ഓര്‍ക്കുന്ന പേര് ഉമ്മന്‍ ചാണ്ടിയുടേതാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. ഉമ്മന്‍ചാണ്ടി സ്‌കൂള്‍ ഓഫ് പൊളിറ്റിക്സ് ജനങ്ങളുമായുള്ള കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട സ്‌കൂളാണ്്. അത് ഏതൊരു നേതാവും അംഗീകരിക്കുന്നതാണ്. ആ പാതയിലൂടെ നടക്കാനും അനുകരിക്കാനുമൊക്കെയേ കഴിയുകയുള്ളൂ. മറ്റൊരാള്‍ക്ക് അതുപോലെ എത്താന്‍ കഴിയാത്തത് കൊണ്ടാണല്ലോ കേരള രാഷ്ട്രീയത്തിലെ തന്നെ ഒരു ക്ലാസിക് ചരിത്രമായി ആ മനുഷ്യന്‍ ഇങ്ങനെ അവശേഷിക്കുന്നത്- മാങ്കൂട്ടത്തില്‍ വ്യക്തമാക്കി. ചാണ്ടി ഉമ്മന്‍ സ്ഥലത്തില്ലെന്നും അദ്ദേഹം വിളിച്ചിരുന്നുവെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

പാലക്കാട്ടേത് ജനങ്ങളുടെ വിജയമാണെന്നും വര്‍ഗീയ ശക്തികളുടെ വോട്ട് വാങ്ങിയിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ലീഗാണ് SDPI യെ ശക്തമായി എതിര്‍ത്തിട്ടുള്ളത്. ലീഗിന്റെ മറവില്‍ SDPI പ്രവര്‍ത്തിക്കുമെന്ന് കരുതുന്നില്ല. എതിരാളികള്‍ തോല്‍വി അംഗീകരിക്കണം. പാലക്കാട്ടെ ജനങ്ങളെ വര്‍ഗീയത പറഞ്ഞു പരിഹസിക്കരുത.് അന്നും ഇന്നും സരിന് മറുപടി പറയുന്നില്ല. പാലക്കാട് നഗരസഭ 2025 ല്‍ തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. പ്രഥമ പരിഗണന മെഡിക്കല്‍ കോളേജിന്, തിരിച്ച് പാലക്കാട്ടേക്ക് തന്നെയാണ് പോകുന്നത്- രാഹുല്‍ വിശദമാക്കി.

spot_img

Related news

മഴക്കെടുതി: മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം; വീടുകൾ നഷ്ടപ്പെട്ടവർക്ക് 12 ലക്ഷം വരെ

തിരുവനന്തപുരം: മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവർക്ക് വിപുലമായ ധനസഹായ പാക്കേജ് പ്രഖ്യാപിച്ച് സംസ്ഥാന...

ചിരിയുടെ മായാത്ത ഓർമ്മ; കലാഭവൻ നവാസ് ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം

നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസ് ഓർമയായിട്ട് ഇന്നേക്ക് ഒരു വർഷം....

ആർ.എസ്.എസ് കൂടിക്കാഴ്ച രഹസ്യമല്ല; താൻ ഒരു മുന്നണിയുടെ മാത്രമല്ല, കേരളത്തിന്റെ മുഴുവൻ മുഖ്യമന്ത്രിയെന്ന് വി.ഡി. സതീശൻ

തനിക്കെതിരെ മുൻ മന്ത്രിമാർ ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ....

ആ പൊട്ടിച്ചിരിയും മാഞ്ഞു… നടൻ സലിം കുമാർ വിട വാങ്ങി

നടൻ സലിം കുമാർ അന്തരിച്ചു. 56 വയസായിരുന്നു. അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന...