നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറി അപകടം

തൃശൂര്‍: വടക്കാഞ്ചേരി കുന്നംകുളം സംസ്ഥാനപാതയില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറി അപകടം. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. വടക്കാഞ്ചേരി ഭാഗത്തുനിന്ന് വരികയായിരുന്നു പിക്കപ്പ് വാന്‍. കുണ്ടന്നൂര്‍ മുട്ടിക്കല്‍ റേഷന്‍ കടയ്ക്ക് സമീപത്തുവെച്ച് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ഇതോടെ വൈദ്യുതി പോസ്റ്റ് മുറിഞ്ഞ് പാതയിലേക്ക് ചെരിഞ്ഞു. വൈദ്യുതി ലൈനുകളും റോഡിലേക്ക് ചാഞ്ഞു. വലിയ അപകടഭീഷണിയാണ് ഉണ്ടായത്. പോസ്റ്റ് തകര്‍ന്ന് റോഡിലേക്ക് വീഴാതിരുന്നതിനാലും വൈദ്യുതി ലൈന്‍ പൊട്ടി വീഴാതിരുന്നതിനാലും വലിയ അപകടമാണ് ഒഴിവായത്. അപകടം നടന്ന ഉടനെ വൈദ്യുതി ഓഫ് ചെയ്ത് അപകട ഭീഷണി ഒഴിവാക്കുകയായിരുന്നു.

spot_img

Related news

ചാരനിറമുള്ള ഷർട്ടും നീല ജീൻസും; ബാബുരാജിനെ കാണാതായിട്ട് രണ്ടാഴ്ച; വിവരമറിയുന്നവർ ബന്ധപ്പെടുക

14 ദിവസമായി അച്ഛനെ കാണാനില്ലെന്ന പരാതിയുമായി ഒരു മകള്‍. അച്ഛന്‍ ബാബുരാജിനെ...

നിർമ്മാണ ജോലിക്കിടെ അപകടം; 49-കാരൻ ഷോക്കേറ്റ് മരിച്ചു

കൊല്ലം: കേരളപുരത്ത് പെയിന്റിംഗ് തൊഴിലാളി ഷോക്കേറ്റ് മരിച്ചു. കൊല്ലം അയത്തിൽ പുളിയത്തുമുക്ക്...

മണ്ണന്തല ഹസീന കൊലക്കേസ്: പ്രതിയായ ഭർത്താവ് സുരേഷിനെ തമിഴ്‌നാട്ടിൽ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി!

തിരുവനന്തപുരം മണ്ണന്തലയിൽ ഭാര്യ ഹസീനയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ് പ്രതിയായ ഭർത്താവ്...