‘ഫുള്‍ ടൈം മൊബൈലില്‍, വീട്ടുജോലി ചെയ്യുന്നില്ല’; പ്രഷര്‍ കുക്കര്‍ കൊണ്ട് മകളെ അച്ഛന്‍ തലയ്ക്കടിച്ച് കൊന്നു

അഹമ്മദാബാദ്: വീട്ടുജോലി ചെയ്യാതെ എപ്പോഴും മൊബൈല്‍ ഫോണില്‍ കളിച്ചുകൊണ്ടിരിക്കുകയാണെന്ന പേരില്‍ പിതാവ് മകളെ കൊലപ്പെടുത്തി. ഗുജറാത്തിലെ സൂറത്തിലാണ് ദാരുണമായ കൊലപാതകം നടന്നത്. പതിനെട്ടുകാരിയായ ഹെതാലിയെ ആണ് പ്രഷര്‍ കുക്കര്‍ ഉപയോഗിച്ച് പിതാവ് മുകേഷ്(40) തലയ്ക്കടിച്ച് കൊന്നത്. സംഭവത്തിന് പിന്നാലെ മുകേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്തത്.

വീട്ടു ജോലി ചെയ്യാതെ മകള്‍ എപ്പോഴും മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചിരിക്കുകയാണെന്ന് പറഞ്ഞാണ് മുകേഷ് ഹെതാലിയെ ആക്രമിച്ചത്. കഴിഞ്ഞ വ്യാഴ്ചയാണ് സംഭവം. അസുഖ ബാധിതനായി മുകേഷ് വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഭാര്യ ഗീതാ ബെന്‍ ജോലിക്കായി പോയി. ഈ സമയത്ത് വീട്ടിലെ ജോലികള്‍ ചെയ്യാന്‍ മകളോട് മുകേഷ് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് കേള്‍ക്കാതെ ഹെതാലി മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചിരുന്നു.

സംഭവ ദിവസം മകളോട് വീട് വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ട ശേഷമായിരുന്നു ഗീത ജോലിക്ക് പോയതെന്ന് പൊലീസ് പറഞ്ഞു. ഭാര്യ തിരിച്ച് വരുന്ന സമയമായിട്ടും മകള്‍ വീട്ട് ജോലി ചെയ്തിരുന്നില്ല. പലതവണ പറഞ്ഞിട്ടും കൂട്ടാക്കാതെ മകള്‍ മൊബൈല്‍ നോക്കിയിരുന്നതോടെ പ്രകോപിതനായ മുകേഷ് അടുക്കളയില്‍ നിന്നും പ്രഷര്‍ കുക്കറെടുത്ത് മകളെ ആക്രമിച്ചു. കുക്കര്‍ കൊണ്ടുള്ള അടിയേറ്റ് 17 കാരിയുടെ ശരീര ഭാഗങ്ങളിലും തലയിലും ഗുരുതരമായി പരിക്കേറ്റു.

പെണ്‍കുട്ടിയുടെ സഹോദരന്‍ മായങ്ക് ഈ സമയത്ത് വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. കരച്ചില്‍ കേട്ട് മായങ്ക് ഓടിയെത്തിയപ്പോഴാണ് പിതാവ് സഹോദരിയെ ആക്രമിക്കുന്നത് കാണുന്നത്. പരിഭ്രാന്തനായ കുട്ടി അമ്മയെ ഫോണ്‍ വിളിച്ച് വിവരമറിയിച്ചു. ചോരയില്‍ കുളിച്ച് കിടക്കുന്ന മകളെയാണ് ഗീത വീട്ടിലെത്തിയപ്പോള്‍ കണ്ടത്. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് മാതാവ് വിവരം പൊലീസില്‍ അറിയിച്ചു. പിന്നാലെ കൊലപാതക കുറ്റത്തിന് കേസെടുത്ത പൊലീസ് മുകേഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

spot_img

Related news

കുംഭമേള നടക്കുന്ന പ്രദേശത്തെ പുതിയ ജില്ലയായി പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

പ്രയാഗ്രാജില്‍ മഹാകുംഭമേള നടക്കുന്ന സ്ഥലത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുതിയ ജില്ലയായി പ്രഖ്യാപിച്ചു....

ബലൂണ്‍ വീര്‍പ്പിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി; 13 വയസുകാരന് ദാരുണാന്ത്യം

ബംഗ്ലൂരു: ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി 13 വയസുകാരന് ദാരുണാന്ത്യം. ഉത്തരകന്നഡ ജില്ലയിലെ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ റോഡില്‍ തടഞ്ഞ് യുവാക്കള്‍ പീഡിപ്പിച്ചു; ടോയ്‌ലറ്റ് ക്ലീനര്‍ കുടിച്ച് ആത്മഹത്യ ശ്രമം

കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി രണ്ട് പേര്‍...

ബോളിവുഡ് താരത്തിന്റെ വീട്ടില്‍ റെയ്ഡ്; ലഹരി വസ്തുക്കള്‍ പിടിച്ചു, ഭാര്യ അറസ്റ്റില്‍

മുംബൈ: മയക്കുമരുന്ന് കേസില്‍ നടന്‍ അജാസ് ഖാന്റെ ഭാര്യ ഫാലന്‍ ഗുലിവാലയെ...

വയനാട് എംപിയായി പ്രിയങ്കാ ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ലോക്‌സഭ അംഗമായി പ്രിയങ്ക ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മണ്ഡലത്തില്‍ 30,...