പെട്ടിഓട്ടോയില്‍ നിന്ന് ഇറങ്ങവേ പിന്നാലെയെത്തിയ കാര്‍ ഇടിച്ചു; മണ്ണഞ്ചേരി സ്വദേശി മരിച്ചു

മാരാരിക്കുളം ദേശീയ പാതയില്‍ കലവൂര്‍ ജങ്ഷന് സമീപം കാര്‍ ഇടിച്ച് യുവാവ് മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി പടിഞ്ഞാറ് പനയ്ക്കല്‍ പള്ളിക്ക് സമീപം ഉന്നരികാട് ഷമീര്‍ (45) ആണ് മരിച്ചത്. ഞായര്‍ രാത്രി പതിനൊന്നോടെയായിരുന്നു അപകടം. പെട്ടിഓട്ടോ ഡ്രൈവറായ ഷമീര്‍ കലവൂര്‍ ജങ്ഷന് തെക്കുഭാഗത്തെ ഹോട്ടലിനു മുന്നില്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങവേ പിന്നാലെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷമീറിനെ തുമ്പോളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: അന്‍സല്‍ന. മക്കള്‍: ഫാത്തിമ, ഇര്‍ഫാന, അഫ്‌സാന.

spot_img

Related news

അറബിക്കടലില്‍ ന്യൂനമര്‍ദം; ഈയാഴ്ച ശക്തമായ മഴ തുടരും; ഇന്ന് ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് ഈയാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. മധ്യ കിഴക്കന്‍...

സംസ്ഥാനത്ത് മഴ ശക്തം. ഇന്ന് 9 ജില്ലകളില്‍ നിലവില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തം. ഇന്ന് 9 ജില്ലകളില്‍ നിലവില്‍...

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; കാസര്‍കോട് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

കാസര്‍കോട്: ട്രാഫിക് നിയമ ലംഘനം ആരോപിച്ച് പൊലീസ് പിടികൂടിയ ഓട്ടോ തിരിച്ചു...

കേരളത്തില്‍ മ്യൂറിന്‍ ടൈഫസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് മ്യൂറിന്‍ ടൈഫസ് സ്ഥിരീകരിച്ചു. രാജ്യത്ത് അപൂര്‍വ്വമായി കാണപ്പെടുന്നതും ചെള്ള്...

കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചു കൊടുത്ത യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

കുറ്റിപ്പുറം : കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചു കൊടുത്ത യുവാവിനെ മരിച്ച...