ഹോട്ടലിന്റെ 3-ാം നിലയില്‍നിന്ന് സിമന്റ്പാളി വീണ് യുവാവ് മരിച്ചു

കോട്ടയം നഗരമധ്യത്തില്‍ ഹോട്ടല്‍ രാജധാനിയുടെ മൂന്നാം നിലയിലെ ജനലിന്റെ മുകള്‍ഭാഗത്തെ സിമന്റ്പാളി അടര്‍ന്നുവീണു യുവാവ് മരിച്ചു. താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന മീനാക്ഷി ലക്കി സെന്ററിലെ ജീവനക്കാരന്‍ പായിപ്പാട് പള്ളിക്കച്ചിറ കവല കല്ലൂപ്പറമ്പില്‍ ജിനോ കെ.ഏബ്രഹാം (42) ആണു മരിച്ചത്.

ഇന്നലെ രാത്രി എട്ടരയോടെയാണു സംഭവം. ലക്കി സെന്റര്‍ അടച്ചശേഷം പുറത്തേക്കിറങ്ങുന്നതിനിടെയാണ് അപകടം. എംസി റോഡില്‍ നഗരസഭാ ഓഫിസിന് എതിര്‍വശത്തെ നഗരസഭാ ഷോപ്പിങ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിന്റെ ജനലിന്റെ ഭാഗമാണ് അടര്‍ന്നുവീണത്.

അടര്‍ന്നുവീണ ഭാഗം ലക്കി സെന്ററിന്റെ ബോര്‍ഡില്‍ ഇടിച്ചശേഷം ജിനോയുടെ ദേഹത്തു പതിക്കുകയായിരുന്നു. 28 അടിയോളം മുകളില്‍ നിന്നാണു കോണ്‍ക്രീറ്റ് ഭാഗം അടര്‍ന്നുവീണത്. ജിനോയെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

50 വര്‍ഷത്തിലേറെ പഴക്കമുള്ളതാണു ഷോപ്പിങ് കോംപ്ലക്‌സ്. ഇതിനൊപ്പമുള്ള ഷോപ്പിങ് കോംപ്ലക്‌സിന്റെ മറ്റു കെട്ടിടങ്ങള്‍ ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നു പൊളിക്കാനുള്ള നടപടി നഗരസഭ സ്വീകരിച്ചുവരികയാണ്.

അപകടമുണ്ടാക്കിയ ഷോപ്പിങ് കോംപ്ലക്‌സ് ഭാഗം ഹോട്ടല്‍ ഉടമതന്നെ ബലപ്പെടുത്തിയെന്നു കാണിച്ചാണു പൊളിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയത്. ജിനോയുടെ പിതാവ്: പരേതനായ കെ.ജെ.ഏബ്രഹാം, അമ്മ: ഫിലോമിന. ഭാര്യ: ഷീജ. മക്കള്‍: അഡോണ്‍, അക്‌സ.

spot_img

Related news

കൊപ്പത്തെ കാറപകടം’മരിച്ചത് മലപ്പുറം കോക്കൂര്‍ സ്വദേശികളായ ഉമ്മയും മരുമകളും. അപകടം ആശുപത്രിയില്‍ നിന്ന് മടങ്ങുന്നതിനിടെ

പട്ടാമ്പി പെരിന്തല്‍മണ്ണ റോഡില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മറിഞ്ഞ് ഉമ്മയും...

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ഓട്ടോയില്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമം; പെണ്‍കുട്ടികള്‍ ചാടി രക്ഷപ്പെട്ടു

കൊല്ലം: കൊല്ലത്ത് ഓട്ടോയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. വിമല...

മലപ്പുറം ജില്ലയിൽ 24 ദിവസത്തിനിടെ വാഹന അപകടങ്ങളിൽ പൊലിഞ്ഞത് 22 ജീവൻ

മലപ്പുറം ജില്ലയിൽ 24 ദിവസത്തിനിടെ വിവിധ ഇടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ പൊലിഞ്ഞത് 22...

റാഗിങ്ങിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതായി പരാതി

കൊടുവള്ളി: കോഴിക്കോട് കൊടുവള്ളിയില്‍ റാഗിങ്ങിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതായി പരാതി....

സംസ്ഥാന സ്‌കൂള്‍ കായികമേള ഒളിമ്പിക് മാതൃകയില്‍ മാസ് ആകും

എറണാംകുളം: രാജ്യത്ത് ആദ്യമായി ഒളിമ്പിക് മാതൃകയില്‍ നടക്കാനിരിക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളക്കുള്ള...