റേഷന്‍വിതരണരീതി സംസ്ഥാന സര്‍ക്കാര്‍ പരിഷ്‌കരിച്ചു; ഉപഭോക്താക്കള്‍ ഇക്കാര്യം ശ്രദ്ധിക്കുക

റേഷന്‍വിതരണരീതി സംസ്ഥാന സര്‍ക്കാര്‍ പരിഷ്‌കരിച്ചു. രണ്ടുഘട്ടമായിട്ടായിരിക്കും വിവിധ വിഭാഗങ്ങള്‍ക്കുള്ള റേഷന്‍ ഇനി നല്‍കുക. മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് (മുന്‍ഗണനവിഭാഗം) എല്ലാ മാസവും 15നു മുമ്പും നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് (പൊതുവിഭാ?ഗം) 15നു ശേഷവുമായിരിക്കും റേഷന്‍ വിതരണം. ഇപോസ് യന്ത്രത്തിനുണ്ടാകുന്ന പ്രശ്‌നം പരിഹരിക്കാനും മാസാവസാനം റേഷന്‍ കടകളില്‍ അനുഭവപ്പെടുന്ന തിരക്കു കുറയ്ക്കാനും ലക്ഷ്യമിട്ടാണു നടപടി.

എല്ലാ കാര്‍ഡുടമകള്‍ക്കും മാസാദ്യം മുതല്‍ അവസാനംവരെ എപ്പോള്‍ വേണമെങ്കിലും റേഷന്‍ വാങ്ങാമെന്നതായിരുന്നു നിലവിലുണ്ടായിരുന്ന അവസ്ഥ. റേഷന്‍വിതരണം രണ്ടുഘട്ടമായി നടപ്പാക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണര്‍ ശുപാര്‍ശ നല്‍കിയിരുന്നു. ഇതു പരിഗണിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അതേസമയം, പുതിയ രീതി നടപ്പാകുന്നതോടെ റേഷന്‍ നഷ്ടമാകാനുള്ള സാധ്യതയേറെയാണെന്നാണു റേഷന്‍വ്യാപാരികള്‍ പറയുന്നത്.

15നു മുമ്പ് റേഷന്‍ വാങ്ങാന്‍ കഴിയാത്ത മുന്‍ഗണനവിഭാഗത്തിന് പിന്നീട് നല്‍കുമോയെന്ന കാര്യത്തില്‍ വ്യക്തത ആയിട്ടില്ല. 15 കഴിഞ്ഞാല്‍ നല്‍കാനാവില്ലെന്ന നിലപാടില്‍ ഭക്ഷ്യവകുപ്പ് ഉറച്ചുനിന്നാല്‍ അത് ദേശീയ ഭക്ഷ്യഭദ്രതാനിയമത്തിന്റെ ലംഘനമാകും. അഗതിഅനാഥവൃദ്ധമന്ദിരങ്ങളിലെ അന്തേവാസികള്‍ക്ക് എന്‍ പി ഐ റേഷന്‍കാര്‍ഡുകളാണ് നിലവിലുള്ളത്. ഇവര്‍ക്കുള്ള റേഷന്‍ വിതരണരീതി വ്യക്തമാക്കാത്തതും ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.

ഇപോസ് സെര്‍വര്‍ തകരാറിനെത്തുടര്‍ന്ന് റേഷന്‍വിതരണം പലഘട്ടങ്ങളിലും മുടങ്ങുകയും ഒട്ടേറെപ്പേര്‍ക്കു റേഷന്‍കിട്ടാത്ത സ്ഥിതി ഉണ്ടാകുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഏഴുജില്ലകള്‍ക്കു രാവിലെയും ഏഴുജില്ലകള്‍ക്ക് ഉച്ചകഴിഞ്ഞും എന്നരീതിയില്‍ റേഷന്‍ വിതരണം ക്രമീകരിച്ചിരുന്നു. എന്നാല്‍ ഇതു പരാജയമായതോടെ പിന്നീടു പിന്‍വലിക്കുകയായിരുന്നു.

spot_img

Related news

കൊപ്പത്തെ കാറപകടം’മരിച്ചത് മലപ്പുറം കോക്കൂര്‍ സ്വദേശികളായ ഉമ്മയും മരുമകളും. അപകടം ആശുപത്രിയില്‍ നിന്ന് മടങ്ങുന്നതിനിടെ

പട്ടാമ്പി പെരിന്തല്‍മണ്ണ റോഡില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മറിഞ്ഞ് ഉമ്മയും...

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ഓട്ടോയില്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമം; പെണ്‍കുട്ടികള്‍ ചാടി രക്ഷപ്പെട്ടു

കൊല്ലം: കൊല്ലത്ത് ഓട്ടോയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. വിമല...

മലപ്പുറം ജില്ലയിൽ 24 ദിവസത്തിനിടെ വാഹന അപകടങ്ങളിൽ പൊലിഞ്ഞത് 22 ജീവൻ

മലപ്പുറം ജില്ലയിൽ 24 ദിവസത്തിനിടെ വിവിധ ഇടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ പൊലിഞ്ഞത് 22...

റാഗിങ്ങിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതായി പരാതി

കൊടുവള്ളി: കോഴിക്കോട് കൊടുവള്ളിയില്‍ റാഗിങ്ങിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതായി പരാതി....

സംസ്ഥാന സ്‌കൂള്‍ കായികമേള ഒളിമ്പിക് മാതൃകയില്‍ മാസ് ആകും

എറണാംകുളം: രാജ്യത്ത് ആദ്യമായി ഒളിമ്പിക് മാതൃകയില്‍ നടക്കാനിരിക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളക്കുള്ള...