ആധാറും പാന്‍കാര്‍ഡ് നമ്പറും ബന്ധിപ്പിക്കുന്നതിനുളള അവസാന തീയതി  ജൂണ്‍ 30 വരെ നീട്ടി

ന്യൂഡല്‍ഹി: ആധാറും പാന്‍കാര്‍ഡ് നമ്പറും ബന്ധിപ്പിക്കുന്നതിനുളള അവസാന തീയതി 2023 ജൂണ്‍ 30 വരെ നീട്ടി.2023 മാര്‍ച്ച് 31 ആയിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന തീയതി. എന്നാല്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്(സിബിഡിടി) ഈ സമയപരിധി നീട്ടി നല്‍കുകയായിരുന്നു.ജൂണ്‍ 30നകം ആധാറും പാനും ബന്ധിപ്പിച്ചില്ലെങ്കില്‍ ജൂലായ് ഒന്ന് മുതല്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകുമെന്നാണ് സിബിഡിടി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നത്. ആധാറും പാനും ബന്ധിപ്പിക്കാനുള്ള സമയപരിധി നേരത്തെ പലതവണ നീട്ടി നല്‍കിയിരുന്നു.പിന്നീട് 2022 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 500 രൂപയും പിന്നാലെ ആയിരം രൂപയും പിഴ ഏര്‍പ്പെടുത്തിയിരുന്നു. നിലവില്‍ പാനും ആധാറും ബന്ധിപ്പിക്കണമെങ്കില്‍ ആയിരം രൂപ പിഴ നല്‍കണം

spot_img

Related news

വിവാഹ ബന്ധം വേര്‍പെടുത്തിയ മുസ്ലിം സ്ത്രീകള്‍ക്ക് നിയമപരമായി ജീവനാംശം തേടാമെന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: വിവാഹ ബന്ധം വേര്‍പെടുത്തിയ മുസ്ലിം സ്ത്രീകള്‍ക്ക് നിയമപരമായി ജീവനാംശം തേടാമെന്ന...

മുംബൈയിൽ കനത്ത മഴയും വെള്ളക്കെട്ടും; റെഡ് അലർട്ട്: വിമാനങ്ങൾ റദ്ദാക്കി, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മുംബൈയിൽ ക​ന​ത്ത​മ​ഴ തു​ട​രു​ന്നു. ഇതേത്തുടർന്ന് മും​ബൈ​യി​ൽ ​നി​ന്ന് വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു. നി​ര​വ​ധി...

കേന്ദ്ര ബജറ്റ് ജൂലായ് 23ന്

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജൂലായ് 22ന് തുടങ്ങുമെന്ന് കേന്ദ്ര പാര്‍ലമെന്ററി മന്ത്രി...

തന്റെ എം പി സ്ഥാനം മലബാറിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കിട്ടിയ അംഗീകാരമെന്ന് പി പി സുനീര്‍

ദില്ലി: തന്റെ എം പി സ്ഥാനം മലബാറിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്...

ആധാർ കാർഡിലെ വിവരങ്ങൾ സൗജന്യമായി പുതുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി

ന്യൂഡല്‍ഹി: ആധാർ കാർഡിലെ വിവരങ്ങൾ ഇനിയും പുതുക്കാത്തവർക്ക് സന്തോഷവാർത്ത.ആധാർ കാർഡിലെ വിശദാംശങ്ങൾ...