സമൂഹമാധ്യമങ്ങളില്‍ ചാരവല നെയ്യാന്‍ പൊലീസ് സൈബര്‍ ഇന്റലിജന്‍സ് വിഭാഗം വരുന്നു

കത്തുന്ന പ്രശ്‌നങ്ങളുടെ കനല്‍ത്തരി തുടക്കത്തില്‍ത്തന്നെ കണ്ടെത്തി അവസാനിപ്പിക്കാനും സൈബറിടത്തു നടക്കുന്ന കുറ്റകൃത്യങ്ങളുടെ ആസൂത്രണം ട്രാക്ക് ചെയ്യാനും സംസ്ഥാന പൊലീസ് ഇന്റലിജന്‍സില്‍ പുതിയ വിഭാഗം വരുന്നു. ഫീല്‍ഡില്‍ നിന്നു പൊലീസുദ്യോഗസ്ഥര്‍ രഹസ്യമായി വിവരം ശേഖരിക്കുന്ന പരമ്പരാഗത രീതി കൊണ്ട് ഇനി രക്ഷയില്ലെന്നു വന്നതോടെയാണ് പൊലീസ് ‘സൈബര്‍ ഇന്റലിജന്‍സ് വിഭാഗം’ രൂപീകരിക്കുന്നത്. ഇതിനായുള്ള ശുപാര്‍ശ ആഭ്യന്തരവകുപ്പിന് പൊലീസ് കൈമാറി. ഇതിന് ആവശ്യമുള്ള 4 ഉപകരണങ്ങളില്‍ രണ്ടെണ്ണം ഇസ്രയേല്‍ ഉള്‍പ്പെടെ രാജ്യങ്ങളില്‍ നിന്നു വാങ്ങും. രണ്ടെണ്ണം കേരള പൊലീസ് വിസകിപ്പിക്കണം. സാങ്കേതികവിഭാഗം എസ്പിയുടെ തസ്തികയും ഇന്റലിജന്‍സിലേക്ക് ഉള്‍പ്പെടുത്തി കൂടുതല്‍ വിപുലമായ സൈബര്‍ ശൃംഖല രൂപീകരിക്കും.

മറ്റു സംസ്ഥാനങ്ങളില്‍ ഈയിടെ നടന്ന പല കലാപങ്ങളുടെയും സംഘര്‍ഷങ്ങളുടെയും തുടക്കം സോഷ്യല്‍ മീഡിയയിലെ ചില ഹാഷ്ടാഗ് ക്യാംപെയ്‌നുകളുടെ ചുവടുപിടിച്ചായിരുന്നു. ഇതില്‍ പലതും തുടക്കമിട്ടത് വിദേശരാജ്യങ്ങളില്‍ നിന്നായിരുന്നു. തമിഴ്‌നാട്ടില്‍ നടന്ന ചില കലാപ നീക്കങ്ങള്‍ക്ക് ശ്രീലങ്കയില്‍ ഇരുന്നാണ് സോഷ്യല്‍മീഡിയ ഓപ്പറേഷന്‍സ് നടന്നതെന്നും കേന്ദ്ര ഏജന്‍സികളുടെ റിപ്പോര്‍ട്ട് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗത്തിനും കൈമാറിയിരുന്നു.

സര്‍ക്കാരിന്റെ ചില തീരുമാനങ്ങളും ചില പ്രദേശങ്ങളിലെ ചെറിയ പ്രശ്‌നങ്ങള്‍ പോലും സൈബറിടങ്ങളില്‍ തെറ്റായി ചിത്രീകരിച്ച് സംഘര്‍ഷങ്ങള്‍ക്കുള്ള തിരി കൊളുത്തുന്നതിനും സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നു. തീവ്രവാദ പ്രവര്‍ത്തനം, ലഹരി കടത്ത് തുടങ്ങിയവയ്ക്കും സൈബര്‍ മേഖലയെ ദുരുപയോഗിക്കുന്നുണ്ട്.

spot_img

Related news

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും മുൻ എംഎൽഎയുമായ ടി.പി.എം. സാഹിർ അന്തരിച്ചു

കോഴിക്കോട്: മുന്‍ എംഎല്‍എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ ടിപിഎം...

പട്ടാപ്പകൽ വീടുകളിൽ കവർച്ച; ‘നീർക്കോലി’ അൽത്താഫ് അറസ്റ്റിൽ

കോഴിക്കോട്: പട്ടാപ്പകൽ ആളൊഴിഞ്ഞ വീടുകൾ ലക്ഷ്യമിട്ട് കവർച്ച നടത്തിയ കേസിൽ എറണാകുളം...

കുളത്തൂപ്പുഴയിൽ മാതാവിന്റെ മൃതദേഹം മൂന്ന് ദിവസം വീട്ടിൽ സൂക്ഷിച്ച് പൂജ; മകൻ മാനസിക വെല്ലുവിളി നേരിടുന്നയാൾ

കൊല്ലം: കുളത്തൂപ്പുഴയിൽ മാതാവിന്റെ മൃതദേഹം മൂന്ന് ദിവസം വീട്ടിനുള്ളിൽ സൂക്ഷിച്ച് പൂജ...

തൃശൂർ കാർഷിക സർവകലാശാലയിൽ ദാരുണാന്ത്യം; ഗവേഷണ വിദ്യാർത്ഥി കുളത്തിൽ വീണു മരിച്ചു

തൃശൂർ: കാർഷിക സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥി സർവകലാശാലയിലെ കുളത്തിൽ വീണു മരിച്ചു....