പാലക്കാട്: ലോകകപ്പ് ഫുട്‌ബോള്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഫുട്‌ബോള്‍ പ്രേമികള്‍ നടത്തിയ ഘോഷയാത്രയ്ക്കിടെ പോലീസിനെ ആക്രമിച്ച സംഭവത്തില്‍ ടൗണ്‍ നോര്‍ത്ത് പോലീസ് 22 പേരെ അറസ്റ്റ് ചെയ്തു. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.അനധികൃതമായി സംഘംചേരല്‍, കല്ലെറിഞ്ഞ് പരിക്കേല്‍പ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി പോലീസിനെ സംഘംചേര്‍ന്ന് ആക്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
