സബ് ജയില്‍ ചാടിയ പ്രതിയെ പോലീസ് പിടികൂടി; കുളിക്കാന്‍ പോകുന്നതിനിടെ വീണ്ടും രക്ഷപ്പെട്ടു

കോഴിക്കോട് കൊയ്‌ലാണ്ടി സബ് ജയിലില്‍ നിന്ന് ചാടിപ്പോയ പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്ന് വീണ്ടും ചാടിപ്പോയി. താമരശ്ശേരി സ്വദേശി അനസാണ് ജയില്‍ ചാടിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇയാളെ പിടികൂടി. അധികം വൈകാതെ ഇയാള്‍ കസ്റ്റഡിയില്‍ നിന്ന് വീണ്ടും ചാടിപ്പോവുകയായിരുന്നു. ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.

ഇന്ന് രാവിലെ കുളിക്കാന്‍ പോകുന്നതിനിടയിലാണ് അനസ് ജയിലിന് പുറകുവശത്തിലൂടെ ചാടി രക്ഷപ്പെട്ടത്. തുടര്‍ന്നുളള തിരച്ചിലില്‍ ഇയാളെ ബസ് സ്റ്റാന്‍ഡിന്റെ പുറകുവശത്ത് കണ്ടെത്തിയിരുന്നു. എന്നാല്‍ അവിടെ നിന്നും പൊലീസിനെ കബളിപ്പിച്ച് ഓടുകയായിരുന്നു.

spot_img

Related news

‘ലോകഭൂപടത്തില്‍ ഇന്ത്യ സ്ഥാനം പിടിച്ചു’; വിഴിഞ്ഞത്ത് ട്രയൽ റൺ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ...

സ്വര്‍ണവില വീണ്ടും ഉയരുന്നു

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 520 രൂപ ഉയര്‍ന്ന്...

തന്റെ എം പി സ്ഥാനം മലബാറിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കിട്ടിയ അംഗീകാരമെന്ന് പി പി സുനീര്‍

ദില്ലി: തന്റെ എം പി സ്ഥാനം മലബാറിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്...

യാത്രയ്ക്കിടെ ബാഗ് മോഷണം പോയി; റെയില്‍വേ യുവതിക്ക് ഒരുലക്ഷം നഷ്ടപരിഹാരം നല്‍കണം

ട്രെയിന്‍ യാത്രയ്ക്കിടെ ലഗേജ് മോഷണം പോയ സ്ത്രീക്ക് നഷ്ടപരിഹാരമായി ഒരു ലക്ഷം...

ടെലിവിഷനും സ്റ്റാന്റും ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം

കൊച്ചി: ടെലിവിഷനും സ്റ്റാന്റും ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. മൂവാറ്റുപുഴ...