കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്കായി വിചിത്രമായ സര്‍ക്കുലര്‍ ഇറക്കി കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(എന്‍ഐടി). ക്യാംപസില്‍ പരസ്യമായ സ്‌നേഹ ചേഷ്ടകള്‍ നിരോധിച്ചുകൊണ്ടാണ് സര്‍ക്കുലര്‍.
ക്യാംപസിൽ എവിടെയും പരസ്യമായ സ്നേഹപ്രകടനങ്ങൾ പാടില്ലെന്നാണ് സ്റ്റുഡന്റ്സ് ഡീൻ ഡോ. ജി.കെ.രജനീകാന്തിന്റെ സർക്കുലറിൽ വ്യക്തമാക്കുന്നത്. മറ്റു വിദ്യാർഥികൾക്കും ജീവനക്കാർക്കും അലോസരമുണ്ടാക്കുന്ന പെരുമാറ്റം പാടില്ല. പരസ്യമായ സ്നേഹപ്രകടനം വിദ്യാഭ്യാസ അന്തരീക്ഷത്തെ ബാധിക്കും. സർക്കുലർ ലംഘിക്കുന്നവർ അച്ചടക്കനടപടി നേരിടേണ്ടി വരുമെന്നും സ്റ്റുഡന്റ്സ് ഡീൻ ഡോ. ജി കെ രജനീകാന്തിന്റെ സർക്കുലർ വ്യക്തമാക്കുന്നു.
മറ്റുളളവര്‍ക്ക് അലോസരമുണ്ടാക്കുന്ന സ്‌നേഹചേഷ്ടകള്‍ ക്യാംപസില്‍ പാടില്ലെന്നറിയിച്ച് ക്യംപസ് സറ്റുഡന്റ്‌സ് ഡീന്‍ കെ രജനീകാന്താണ് സര്‍ക്കുലര്‍ ഇറക്കിയത്. നിര്‍ദേശം ലംഘിക്കുന്നവര്‍ അച്ചടക്കനടപടി നേരിടേണ്ടി വരുമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.
ഇതിനിടെ പ്രണയദിനത്തിൽ പശുക്കളെ ആലിംഗനം ചെയ്യണമെന്ന കേന്ദ്ര മൃഗ സംരക്ഷണ ബോർഡിന്റെ ആഹ്വാനം സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഏറ്റുവാങ്ങുകയാണ്.