മലപ്പുറം: മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിനെ മാറ്റണമെന്ന സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കത്തിന്റെ ആവശ്യം തള്ളി ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. ഭാരവാഹികളെ തീരുമാനിക്കുന്നത് മുസ്ലിം ലീഗാണ്. അത് പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണ്. പിഎംഎ സലാമിനെ മാറ്റണമെന്ന ആവശ്യം സമസ്ത ഉന്നയിച്ചിട്ടില്ല. സമസ്ത അങ്ങനെ പറയില്ല. ഭാരവാഹികളെ തീരുമാനിക്കാന്‍ പാര്‍ട്ടിയില്‍ കൗണ്‍സില്‍ ഉണ്ട്. പൊന്നാനിയിലെ മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ്. പൊന്നാനിയില്‍ അടിയൊഴുക്ക് ഉണ്ടായിട്ടില്ല. പൊന്നാന്നിയില്‍ കഴിഞ്ഞതവണത്തെ ഭൂരിപക്ഷം നിലനിര്‍ത്തുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.