കൂടുതല്‍ മദ്യഷോപ്പുകളും ബീയര്‍-വൈന്‍ പാര്‍ലറുകളും തുറക്കും, കൂടെ ‘കേരള ടോഡി’ കള്ളും

സംസ്ഥാനത്തു കൂടുതല്‍ മദ്യഷോപ്പുകളും ബീയര്‍-വൈന്‍ പാര്‍ലറുകളും തുറക്കുമെന്നു രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം മദ്യനയം വ്യക്തമാക്കുന്നു. ബാര്‍ ലൈസന്‍സ് ഫീ 30 ലക്ഷത്തില്‍നിന്നു 35 ലക്ഷം രൂപയാക്കി. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ക്ലാസിഫിക്കേഷന്‍ പുതുക്കുന്നതിനു മുന്‍പു ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കും. ത്രീ സ്റ്റാര്‍ മുതലുള്ള ഹോട്ടലുകളിലും വിനോദസഞ്ചാരമേഖലയിലെ റിസോര്‍ട്ടുകളിലും കള്ളു ചെത്തി വില്‍ക്കാന്‍ അനുമതി നല്‍കുമെന്നും മന്ത്രി എം.ബി.രാജേഷ് അറിയിച്ചു.

മദ്യനയം അംഗീകരിച്ച് മന്ത്രിസഭ; ബാര്‍ ലൈസന്‍സ് ഫീസ് 5 ലക്ഷം രൂപ വര്‍ധിപ്പിച്ചു
ബെവ്‌കോയും കണ്‍സ്യൂമര്‍ഫെഡും 250 മദ്യഷോപ്പുകള്‍ കൂടി തുറക്കും. വ്യവസായ പാര്‍ക്കുകളിലും മദ്യം നല്‍കാന്‍ ലൈസന്‍സ് അനുവദിക്കും. വിദേശ വിനോദസഞ്ചാരികള്‍ കൂടുതലെത്തുന്ന കേന്ദ്രങ്ങളിലെ റസ്റ്ററന്റുകള്‍ക്ക് ടൂറിസം സീസണില്‍ ബീയറും വൈനും വില്‍ക്കാന്‍ അനുമതി നല്‍കും. വിദേശ മദ്യവും ബീയറും പരമാവധി സംസ്ഥാനത്തു നിര്‍മിക്കും. ബെവ്‌കോ വഴി വില്‍ക്കുന്ന മദ്യക്കുപ്പിയില്‍ ഈ വര്‍ഷം ക്യുആര്‍ കോഡ് നടപ്പാക്കും. സംസ്ഥാനത്ത് 559 ചില്ലറ മദ്യവില്‍പനശാലകള്‍ക്ക് അനുമതിയുണ്ടെങ്കിലും പ്രവര്‍ത്തിക്കുന്നത് 309 ഷോപ്പുകളാണ്. ശേഷിക്കുന്നവയും തുറക്കാന്‍ നടപടി സ്വീകരിക്കും.

‘കേരള ടോഡി’ എന്ന പേരില്‍ കള്ള് ബ്രാന്‍ഡ് ചെയ്യുന്നതിനൊപ്പമാണ്, ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ഇതു വില്‍ക്കാനും അനുമതി നല്‍കുന്നത്. ഇവര്‍ക്കു സ്വന്തം വളപ്പിലെ തെങ്ങും പനയും ചെത്താം. സംസ്ഥാന വ്യാപകമായി സ്ഥലങ്ങള്‍ കണ്ടെത്തി പ്ലാന്റേഷന്‍ അടിസ്ഥാനത്തില്‍ കള്ള് ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്ന സമഗ്ര മദ്യനയത്തിനാണ് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. ഇങ്ങനെ ഉല്‍പ്പാദിപ്പിക്കുന്ന കള്ള് കേരള ടോഡി എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്യും. കള്ളിനെ പ്രകൃതിജന്യവും പരമ്പരാഗതവുമായ തനത് ലഹരി പാനീയമായി അവതരിപ്പിക്കും.

തെങ്ങില്‍നിന്ന് ലഭിക്കുന്ന കള്ളിന്റെ അളവ് ശാസ്ത്രീയമായി പുനക്രമീകരിക്കും. അധികമുള്ള കള്ളില്‍നിന്ന് വിനാഗിരിപോലെ മൂല്യ വര്‍ധിത വസ്തുക്കള്‍ നിര്‍മിക്കുന്നതിന് കുടുംബശ്രീയെ ചുമതലപ്പെടുത്തും. കള്ള് കൊണ്ടുപോകുന്നത് നിരീക്ഷിക്കാന്‍ ട്രാക്ക് ആന്‍ഡ് ട്രേസ് സംവിധാനം നടപ്പാക്കും. സംസ്ഥാനത്ത് ലഭ്യമാകുന്ന പഴവര്‍ഗങ്ങളില്‍നിന്ന് (ധാന്യേതരമായ) വീര്യം കുറഞ്ഞ മദ്യം, വൈന്‍ എന്നിവ ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യും. ഇതിന് ആവശ്യമായ നിയമനിര്‍മാണം നടത്തും.

മയക്കുമരുന്നിന്റെ ഉപയോഗം കുറയ്ക്കാന്‍ സഹായിക്കുന്നതിന് വിപുലമായ പഠനം നടത്താന്‍ സ്റ്റുഡന്റ് പൊലീസിനെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം നിയോഗിച്ചുവെന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

പാലക്കാടിന് പുറമെ സംസ്ഥാനത്തെ എല്ലാ മേഖലകളിലുമുള്ള തോപ്പുകളില്‍ കള്ള് ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കും. തെങ്ങില്‍നിന്ന് ഉല്‍പ്പാദിപ്പിക്കാവുന്ന കള്ളിന്റെ അളവ് ശാസ്ത്രീയമായി പുനക്രമീകരിക്കും. ഇപ്പോള്‍ ഒരു തെങ്ങില്‍ നിന്ന് രണ്ടര ലിറ്റര്‍ കള്ള് എന്ന അളവാണ് അബ്കാരി നിയമത്തില്‍ അനുവദിച്ചിട്ടുള്ളത്. ഒരു ഷാപ്പിന് ചെത്താന്‍ ലൈസന്‍സ് ലഭിച്ചിട്ടുള്ള തെങ്ങുകളുടെ എണ്ണത്തിന് ആനുപാതികമായ കള്ള് മാത്രമേ ഷാപ്പില്‍ സ്‌റ്റോക്ക് ചെയ്യാനാവൂ. പക്ഷേ കുട്ടനാട് പോലുള്ള സ്ഥലങ്ങളില്‍ അഞ്ച് ലിറ്റര്‍ കള്ള് വരെ ചില സന്ദര്‍ഭങ്ങളില്‍ ഉല്‍പ്പാദനമുണ്ട്. അനുവദനീയമായ അളവില്‍ കൂടുതല്‍ കള്ള് ചെത്തുതൊഴിലാളികള്‍ അളന്നാല്‍ പലപ്പോഴും കമിഴ്ത്തി കളയേണ്ട സ്ഥിതിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അളവ് പുനഃക്രമീകരിക്കുകയെന്നും മന്ത്രി പറഞ്ഞു.

spot_img

Related news

മലപ്പുറം ജില്ലയിലെ വെട്ടിച്ചിറ ടോൾ പ്ലാസ; ബസ് കാത്തിരിപ്പുകേന്ദ്രം വേണമെന്ന് നാട്ടുകാർ

പുത്തനത്താണി: ആറുവരിപ്പാതയില്‍ വെട്ടിച്ചിറ ടോള്‍ പ്ലാസ ദീര്‍ഘദൂര ബസുകളുടെ പ്രധാന സ്‌റ്റോപ്പായി...

വേടന്റെ പാട്ട് കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ നിന്ന് പിന്‍വലിക്കണം; വിസിക്ക് പരാതി

കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയത്പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ക്ക്...

സ്കൂൾ സമയ ക്രമീകരണത്തിലെ സമസ്ത വിമർശനം; വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയെ കാണും

സ്‌കൂള്‍ സമയമാറ്റത്തിലെ സമസ്ത വിമര്‍ശനം, വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയെ കാണും. തീരുമാനം...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്‌

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിശക്തമായ...

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: പരസ്പരം വർഗീയ ബന്ധം ആരോപിച്ച് ഇരുമുന്നണികളും

മലപ്പുറം: വെൽഫെയർ പാർട്ടിയും പിഡിപിയും നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ നിലപാട് വ്യക്തമാക്കിയതോടെ ആരോപണ,...