തിരുവനന്തപുരം: ബാര്‍ കോഴ വിഷയത്തില്‍ യുഡിഎഫ് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രക്ഷോഭം തുടങ്ങുമെന്നും എംഎം ഹസ്സന്‍ പറഞ്ഞു. സഭ തുടങ്ങിയ ശേഷം പ്രതിഷേധ മാര്‍ച്ച് നടത്തും. െ്രെകം ബ്രാഞ്ച് അന്വേഷണമല്ല യുഡിഎഫ് ആവശ്യപ്പെട്ടതെന്നും എംഎം ഹസ്സന്‍ പറഞ്ഞു. ശശിതരൂരിന്റെ പിഎയില്‍ നിന്നും സ്വര്‍ണം പിടിച്ചതിനെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ ലീഗ് പ്രക്ഷോഭം തുടങ്ങിയതിനെ ഒട്ടപ്പെട്ടതായി കാണേണ്ട. യുഡിഎഫിന്റെ പൂര്‍ണ്ണ പിന്തുണയുണ്ട്. മഴക്കെടുതിയില്‍ ആളുകള്‍ മരിക്കുമ്പോഴും സര്‍ക്കാര്‍ കാര്യമായി ഇടപെടുന്നില്ല. ഏകോപനം നടത്തേണ്ട തദ്ദേശസ്വയം ഭരണമന്ത്രി വിദേശ വിനോദയാത്രയിലാണ്. കോവിഡ് കാലത്ത് എന്നും മാധ്യമങ്ങളെ കണ്ടിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ ഒളിച്ചോടുകയാണെന്നും എംഎം ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.