മാനന്തവാടി ജീപ്പ് അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

മാനന്തവാടി ജീപ്പ് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ തീരുമാനം. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഓഗസ്റ്റ് 25നാണ് ഒമ്പത് സ്ത്രീകളുടെ മരണത്തിനിടയാക്കിയ ദുരന്തമുണ്ടായത്.

ധനസഹായം സംബന്ധിച്ച് താമസിയാതെ തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ നിയമസഭയില്‍ പറഞ്ഞിരുന്നു. ഒ ആര്‍ കേളു എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് മറുപടി പറയവെയായിരുന്നു പ്രതികരണം. കണ്ണോത്തുമലയിലെ ജീപ്പ് അപകടത്തില്‍ മരിച്ചവരെല്ലാം തോട്ടം തൊഴിലാളികളായിരുന്നു. ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

തേയില നുള്ളാനായി പോയി മടങ്ങിയ തൊഴിലാളികള്‍ സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍പെട്ടത്. മരിച്ചവരെല്ലാം സ്ത്രീകളാണ്. വാളാട് നിന്ന് തലപ്പുഴയിലേക്ക് വരുമ്പോഴാണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്. ജീപ്പ് 30 മീറ്റര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. വളവ് തിരിയുന്നതിനിടെയാണ് ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞത്. പാറകള്‍ നിറഞ്ഞ സ്ഥലത്ത് ജീപ്പ് വന്നുപതിച്ചതിനാല്‍ ജീപ്പ് പൂര്‍ണമായും തകര്‍ന്നിരുന്നു.

spot_img

Related news

അബു അരീക്കോടിന്‍റെ മരണം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

കോഴിക്കോട്: നിയമ വിദ്യാര്‍ത്ഥി അബു അരീക്കോടിന്‍റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

കാട്ടുപന്നി കുറുകെച്ചാടി, കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് പാടത്തേക്ക് മറഞ്ഞു; 3 യുവാക്കൾക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് ചിറ്റൂർ റോഡിൽ കാട്ടുപന്നി കുറുകെച്ചാടി നിയന്ത്രണം വിട്ട കാർ...

കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് താമരശ്ശേരി...

രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കിയിട്ടില്ല, ബോധപൂർവ്വം ഒരാളെ ചവിട്ടി താഴ്ത്തേണ്ട കാര്യമില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി വേദി...