മലപ്പുറം വളാഞ്ചേരി മണ്ണത്ത്പറമ്പില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി 2 പേര്‍ കസ്റ്റഡിയില്‍

വളാഞ്ചേരിയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. മൂന്ന് ദിവസം മുമ്പ് രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കടന്ന മൂന്നംഗ സംഘം ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. സംഭവത്തിന് ശേഷം കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്ന യുവതിയോട് സുഹൃത്തുക്കള്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞതോടെയാണ് സംഭവ വിവരം പുറത്തറിഞ്ഞത്. പിന്നീട് സുഹൃത്തുക്കള്‍ തന്നെയാണ് വിഷയം പൊലീസില്‍ അറിയിച്ചതും.പൊലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ടു പേര്‍ പിടിയിലായതായാണ് സൂചന. മറ്റൊരാള്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതിന് ശേഷം അറസ്റ്റിലേക്ക് കടക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. തിരൂര്‍ ഡിവൈഎസ്പി പി.പി ഷംസുവിനാണ് അന്വേഷണ ചുമതല.

spot_img

Related news

‘ലോകഭൂപടത്തില്‍ ഇന്ത്യ സ്ഥാനം പിടിച്ചു’; വിഴിഞ്ഞത്ത് ട്രയൽ റൺ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ...

സ്വര്‍ണവില വീണ്ടും ഉയരുന്നു

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 520 രൂപ ഉയര്‍ന്ന്...

തന്റെ എം പി സ്ഥാനം മലബാറിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കിട്ടിയ അംഗീകാരമെന്ന് പി പി സുനീര്‍

ദില്ലി: തന്റെ എം പി സ്ഥാനം മലബാറിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്...

യാത്രയ്ക്കിടെ ബാഗ് മോഷണം പോയി; റെയില്‍വേ യുവതിക്ക് ഒരുലക്ഷം നഷ്ടപരിഹാരം നല്‍കണം

ട്രെയിന്‍ യാത്രയ്ക്കിടെ ലഗേജ് മോഷണം പോയ സ്ത്രീക്ക് നഷ്ടപരിഹാരമായി ഒരു ലക്ഷം...

ടെലിവിഷനും സ്റ്റാന്റും ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം

കൊച്ചി: ടെലിവിഷനും സ്റ്റാന്റും ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. മൂവാറ്റുപുഴ...