പൈൻ ലാബ്സുമായി സഹകരിച്ച് പുതിയ ‘ടാപ്പ് ടു പേ’ സംവിധാനം അവതരിപ്പിച്ച് ഗൂഗിൾ

പൈൻ ലാബ്സുമായി സഹകരിച്ച് പുതിയ ‘ടാപ്പ് ടു പേ’ സംവിധാനം അവതരിപ്പിച്ച് ഗൂഗിൾ. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിലെ കോൺടാക്റ്റ് ലെസ് പേമെന്റിന് സമാനമാണിത്.എന്നാൽ, ഗൂഗിൾ പേയിലെ പുതിയ സംവിധാനം ഉപയോഗിച്ച് ഫോൺ കൊണ്ട് പിഒഎസ് മെഷീനിൽ തൊട്ടാൽ മതി. യുപിഐ പിൻ നൽകി പണമയക്കാൻ സാധിക്കും. ക്യുആർകോഡ് സ്കാൻ ചെയ്തും, യുപിഐ ഐഡി നൽകിയും ഗൂഗിൾ പേ ചെയ്യുന്നതിന് സമാനമാണിത്. ഫോൺ പിഒഎസ് മെഷീനിൽ ടാപ്പ് ചെയ്തതിന് ശേഷം നൽകേണ്ട തുക നൽകി പിൻനമ്പർ നൽകുകയാണ് ചെയ്യേണ്ടത്.

എൻഎഫ്സി സാങ്കേതിക വിദ്യയുള്ള ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്ന യുപിഐ ഉപഭോക്താവിന് ഈ സൗകര്യം പ്രയോജനപ്പെടുത്താനാവും. പൈൻലാബ്സിന്റെ പിഒഎസ് മെഷീനുകളിൽ മാത്രമേ ഇത് ലഭിക്കൂ.

2021 ഡിസംബറിൽ 8 ലക്ഷം കോടിയുടെ ഇടപാടുകളാണ് യുപിഐ വഴി നടന്നിട്ടുള്ളത്. ഗൂഗിൾ പേയുമായി ചേർന്ന് ടാപ്പ് റ്റും പേ സംവിധാനം ഒരുക്കുന്നതിൽ സന്തോഷമുണ്ടെന്ന് പൈൻലാബ്സ് ചീഫ് ബിസിനസ് ഓഫീസർ കുഷ് മെഹ്റ പറഞ്ഞു. ഇത് ഇന്ത്യയിൽ യുപിഐയുടെ സ്വീകാര്യത വർധിപ്പിക്കുമെന്നാണ് കരുതുന്നത് എന്നും അദ്ദേഹം പറഞ്ഞു.

spot_img

Related news

ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇനി ഡിസ്ലൈക്ക് ചെയ്യാം; ഇന്‍സ്റ്റഗ്രാം കമന്റ് സെക്ഷനില്‍ ഡിസ്ലൈക്ക് ബട്ടണും

പലപ്പോഴും ഇൻസ്റ്റഗ്രാമിലെ പോസ്റ്റുകൾക്കടിയിൽ എത്തുന്ന ചില കമ്മന്റുകളൊന്ന് ഡിസ്ലൈക്ക് ചെയ്യാൻ പറ്റിയിരുന്നെങ്കിലെന്ന്...

വാട്സ്ആപ്പ് സന്ദേശങ്ങള്‍ ഇനി കൂടുതല്‍ ആകര്‍ഷകമാകും; അഞ്ച് പുതിയ ഫീച്ചറുകള്‍

ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമുകളിലൊന്നാണ് വാട്സ്ആപ്പ്. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് നിരവധി പുതിയ...

റീല്‍സ് ദൈര്‍ഘ്യം ഇനി മുതല്‍ 3 മിനിറ്റ്; ഇന്‍സ്റ്റഗ്രാമില്‍ പുത്തന്‍ അപ്‌ഡേറ്റുകള്‍

പ്രമുഖ ഫോട്ടോ-വീഡിയോ ഷെയറിംഗ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാം റീല്‍ വീഡിയോകളുടെ...

ചരിത്രമെഴുതി ഐഎസ്ആര്‍ഒ; സ്‌പെഡെക്‌സ് ദൗത്യം വിജയകരം

സ്‌പേസ് ഡോക്കിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. ബഹിരാകാശത്ത് എത്തിയ ഇരട്ട...

3600 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ

3600 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഇന്റേണല്‍ മെമ്മോ അനുസരിച്ച്...