കടലുണ്ടി മണ്ണൂർ വളവിൽ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു ; ഇരുപതോളം പേർക്ക് പരിക്ക്

കടലുണ്ടി മണ്ണൂർ പഴയ ബാങ്ക് സ്റ്റോപ്പിനു സമീപം സ്ലീപ്പർ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു.
ഇരുപതോളം പേർക്ക് പരിക്കേറ്റു. കൊല്ലം കൊട്ടുക്കൽ ആലംകോട് മനു ഭവനിൽ മോഹൻദാസിൻ്റെ മകൻ അമൽ (28) ആണ് മരിച്ചത്. തിരുവനന്തപുരത്തു നിന്നും ഉടുപ്പിയിലേക്ക് പോകുന്ന കോഹിനൂർ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഫറോക്ക് മണ്ണൂര്‍ വളവ് പൂച്ചേരിക്കുന്നിനും പഴയ ബാങ്ക് സ്റ്റോപ്പിനും ഇടയിലാണ് അപകടം. ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ബാക്കിയുള്ളവരെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചിട്ടുണ്ട്.വലിയ ശബ്ദം കേട്ട് ഓടിയെത്തിയ സമീപ വാസികളും യാത്രക്കാരുമാണ് ആദ്യം രക്ഷാ പ്രവർത്തനം തുടങ്ങിയത്. നിയന്ത്രണം വിട്ട്ഫൂട്ട്പാത്തും ഇലക്ടിക്ക് പോസ്റ്റുകളും തകർത്ത ബസ്സ് താഴേക്ക് മറിയുകയായിരുന്നു. ഫറോക്ക് പോലീസും ഹൈവേ പോലീസും ഫയർ ഫോഴ്സും ഉടൻ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി. ഇലക്ടിക്ക് പോസ്റ്റിലും മരത്തിലും തട്ടി താഴെ കൊക്കയിലേക്ക് മറിയാതിരുന്നത് കാരണം വൻ ദുരന്തം ഒഴിവായി. ഫയർ ഫോഴ്സ് എത്തി ക്രെയിൻ ഉപയോഗിച്ച് ബസ് പുറത്തെടുത്തു.

spot_img

Related news

ഒരാള്‍ക്ക് കൂടി നിപ ലക്ഷണം; 68കാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

മലപ്പുറം : നിപ രോഗലക്ഷണവുമായി മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള...

നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന 14കാരൻ മരിച്ചു

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന 14കാരൻ മരിച്ചു....

നിപ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ 15കാരനു ചെള്ളുപനി സ്ഥിരീകരിച്ചു; മലപ്പുറത്ത് ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി

മലപ്പുറം: നിപ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ 15കാരനു ചെള്ളുപനി സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണ സ്വകാര്യ...

പെരിന്തല്‍മണ്ണയിലെ കുട്ടിക്ക് നിപ സ്ഥിരീകരിച്ചിട്ടില്ല; പരിശോധനാ ഫലം വൈകിട്ട് ലഭിക്കും, വിവരങ്ങള്‍ കൈമാറുമെന്നും ജില്ലാ കലക്ടര്‍

മലപ്പുറം: പെരിന്തല്‍മണ്ണയിലെ കുട്ടിക്ക് നിപ സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ്...

പെരിന്തല്‍മണ്ണയില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം. പെരിന്തല്‍മണ്ണ ഡിപ്പോയിലെ ഡ്രൈവര്‍...